എരുമേലി കണമല അട്ടിവളവിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയി ടിച്ച് അപകടം. ശബരി ദർശനം കഴിഞ്ഞ് തീർത്ഥാടകരുമായി കോട്ടയത്തേക്ക് വരുക യായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സിയും കരിക്കുമായി പമ്പയി ലേക്ക് ഇറക്കം ഇറങ്ങി പോവുകയായിരുന്ന ലോറിയും തമ്മിലാണ് നേർക്ക് നേർ കൂട്ടി യിടിച്ചത്. ശബരിമലയി നിന്നും വന്ന ടൂറിസ്റ് ബസിൽ തട്ടിയ ശേഷണമാണ് ലോറി കെ.എസ്.ആർ.ടി.സിയുമായി കൂട്ടിയിടിച്ചത്.

3 ഓളം തീർത്ഥാടകർക്ക് പരുക്കേറ്റു.കെ.എസ് ആർ ടി സി ഡ്രൈവർക്കും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. വൈകിട്ട് 5.45 ഓടെ കണമല അട്ടി വളവിലാണ് അപകടമുണ്ടായത്.കരിക്കുമായി പമ്പയ്ക്ക് പോയ ലോറി തീർത്ഥാടകരു മായി എരുമേലിയ്ക്ക് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്.നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.