എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്

0
51

ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇ ടിച്ചു കയറി 6 പേർക്ക് പരിക്ക്.   തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറി യാണ് അപകടമുണ്ടാക്കിയത്.

അപകടത്തിൽ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ , ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്ക്  പരിക്കേറ്റു. 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും ര ണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.