കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, ആ ശാ വർക്കർമാരെ സ്ഥിരപ്പെടുത്തുക, കോവിഡ് 19 ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആ ശമാർക്ക് 25000 രൂപ പ്രത്യേക വേതനം കേന്ദ്ര സർക്കാർ നൽകുക, ഇൻഷുറൻസ് പരിര ക്ഷ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ (സിഐടി യു ) നേതൃത്വത്തിൽ അവകാശ ദിനാചരണത്തിന്റെ ഭാഗമായി  കാഞ്ഞിരപ്പള്ളിയിൽ ധർ ണ നടത്തി.
സിഐടിയു ഏരിയാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രൊട്ടോകോൾ അനുസരിച്ച് നടത്തിയ സമരത്തിന് റെജീന ഫൈസൽ,നുസൈഫ ഇർഷാദ്, റഹ്‌മത്ത് നൗഷാദ്, ശോഭന വല്ലൂർ,ഹബീബ നാസർ,സിന്ധു എന്നിവർ നേതൃത്വം നൽകി.