കാപ്പ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി

Estimated read time 1 min read
Share :
എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ റഫീക്ക് (24)നെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തി. ജി ല്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് എരുമേലി ,മണിമല എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, കവര്‍ച്ച  തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെ തിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർ ന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരി ക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Share :

You May Also Like

More From Author