RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി

Estimated read time 1 min read
Share :

RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി.ഞായറാഴ്ച്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് പാരീഷ് ഹാളിൽ വെച്ചായിരുന്നു വിവാ ഹം. കാഞ്ഞിരപ്പള്ളി സ്വദേശിനി പുളിമൂട്ടിൽ ഷഫ്ന റസിലിയുമായിരുന്നു വിവാഹം. വിവാഹത്തിന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്, സിനിമ താരങ്ങളാ യ  ആൻ്റണി വർഗീസ്, ബാബു ആൻ്റണി, നീരജ് മാധവ്, സിദ്ധീക്ക്, ബൈജു, ഷാജു ശ്രീധ്രർ, സെന്തിൽ കൃഷ്ണ, മഹിമ നമ്പ്യാർ, ഐമ റോസ്മി, മാല പാർവ്വതി, നൂറിൻ ഷ രീഫ്, ഫാഹിം സഫർ, അനുരാഗം ഫെയിം അശ്വിൻ ജോസ് തുടങ്ങി സിനിമാ രംഗ ത്തെ നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു.

ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ മുതൽ പരിചയമുണ്ടായിരുന്നു.ബേസിൽ ജോ സഫിന്റെ അസോഷ്യേറ്റായി ഗോദ, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിൽ പ്ര വർത്തിച്ചിട്ടുണ്ട്. ആർഡിഎക്സ് നഹാസിന്റെ ആദ്യ സിനിമയാണ്. റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളുടെ ചുരക്കെഴുത്താണ് ആർഡിഎക്സ്. ആന്റ ണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവരാണ് ഈ വേഷങ്ങളിൽ എത്തിയ ത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.

Share :

You May Also Like

More From Author