മാലിന്യവാഹി നിയായി മണിമലയാർ

Estimated read time 1 min read

മണിമലയാർ സംരക്ഷണം കടലാസിൽ മാത്രമായി ഒതുങ്ങിയപ്പോൾ മാലിന്യവാഹി നിയായി മണിമലയാർ. വരൾച്ചയിലേക്കു നീങ്ങുന്ന ജലാശയം ടൗണിൽ നിന്നുള്ള മ ലിനജലം മൂലം മലിനമാക്കുകയാണ്. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ മലിനജലം ഓട വഴി ഒഴുകിയെത്തിയാണ് മണിമലയാറ്റിലേക്ക് പതിക്കു ന്നത്. കടും നിറത്തിൽ ഒഴുകിവരുന്ന മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരുന്ന തോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവെക്കും. ഇതിനിടെ കടും കറുത്ത നിറ ത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം ആറ്റിലേക്ക് തുറന്നു വിടുവാനുള്ള ശ്രമം പുത്തൻ ചന്ത നിവാസികൾ തടഞ്ഞു.

പഞ്ചായത്തിന്റെ അറിവോടുകൂടിയാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും ഇ വർ കുറ്റപ്പെടുത്തി. മണിമലയാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങ ളിൽ ശക്തമായ സമരം നടത്തുവാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകളും, പ്ര ദേശവാസികളും. ബൈപാസ് നിർമാണ സമയം മുതൽ, ടൗണിൽ നിന്ന് എത്തുന്ന ഓട യുടെ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയെങ്കിലും, ഇവയെല്ലാം ജല രേ ഖയായി മാറി.

തടയണ തുറന്നതോടെ മണിമലയാറ്റിൽ ജലനിരപ്പ് പൂർണമായും താഴ്ന്നി രിക്കുകയാ ണ്. ഒഴുക്കു മുറിഞ്ഞ ആറ്റിലെ വെള്ളമാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. ഈ വെള്ളവും മലിനമാകുന്നത് ജനജീവിതത്തെ കാര്യമായി ബാധിക്കും. താൽക്കാലിക മായി മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരാതിരിക്കാനെങ്കിലും നടപടി സ്വീക രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like

More From Author