പൊൻകുന്നം: വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ ഫോണും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഉടമയെ കണ്ടെത്തി നൽകി യുവാവ്. പൊൻകുന്നം ബസ് സ്റ്റാ ൻഡിൽ ബസ് ഇറങ്ങി ദേശീയപാതയിലേക്ക് നടന്ന ഉപ്പുതറ സ്വദേശി കാളക്കല്ലുങ്കൽ രാജേഷിനാണ് ഫോണും പണവും കിട്ടിയത്. അര മണിക്കൂറിനുള്ളിൽ ഉടമ ഇളങ്ങുളം ചെറു കാട്ട് ആണ്ടൂർ രാജീവിനെ കണ്ടെത്തി ഫോണും പണവും തിരികെയേൽപ്പിച്ച് യാത്ര തുടർന്നു രാജേഷ്.

ശനിയാഴ്ച വൈകീട്ട് കോട്ടയത്ത് ജോലിസ്ഥലത്തുനിന്ന് ഉപ്പുതറയിലേക്ക് പു റപ്പെട്ട രാജേഷ് പൊൻകുന്നം ബസ് സ്റ്റാൻഡിൽ ഇറങ്ങി പൊൻകുന്നത്ത് കാറുമായെത്തിയ സഹോദരൻ രാജീവനുമൊന്നിച്ച് പോകുന്നതിനായി റോഡിലേക്ക് നടന്നപ്പോഴാണ് ഫോൺ കിട്ടിയത്. ഫോൺ കവറിനുള്ളിൽ ഏതാനും ഫോൺനമ്പരുകൾ എഴുതി വെച്ചിരുന്നു. അതിൽ ആ ദ്യ രണ്ട് നമ്പരുകളിലേക്ക് വിളിച്ചപ്പോൾ കളഞ്ഞുകിട്ടിയ ഫോൺ തന്നെ ബെല്ലടിച്ചു. പിന്നീടുള്ള നമ്പരുകളിലേക്ക് വിളിച്ച് ആദ്യ രണ്ടുനമ്പരുകൾ പറഞ്ഞപ്പോൾ ഡി.ഇ.ഒ. ഓഫീ സിൽ ജോലി ചെയ്തിരുന്ന ഇളങ്ങുളം സ്വദേശി രാജീവിന്റെ ഫോൺ ആകാമെന്ന് സൂചന കിട്ടി. ഇതിനിടെ ഫോൺ നഷ്ടപ്പെട്ട വിവരം മനസിലാക്കി രാജീവ് തന്റെ നമ്പരിലേക്ക് വി ളിച്ചപ്പോൾ രാജേഷ് എടുത്ത് സംസാരിച്ചു. ഓട്ടോ വിളിച്ച് സ്ഥലത്തെത്തിയ രാജീവിന് ഫോൺ കൈമാറി.

+ There are no comments
Add yours