മ്യൂസ്‌ലി വിഭഗങ്ങള്‍ രൂപപ്പെടുത്താനൊരുങ്ങി അമല്‍ജ്യോതി കോളേജ്

Estimated read time 0 min read

കാഞ്ഞിരപ്പള്ളി: കുറഞ്ഞ വിലയില്‍ സാധരണക്കാര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ നൂതന ഭക്ഷ്യ വിഭവങ്ങള്‍ രൂപപ്പെടുത്തുന്നതിന് അമല്‍ജ്യോതി കോളേജിലെ ഫു ഡ് ടെക്‌നോളജി വിഭാഗം തയ്യാറാടെക്കുന്നു. ഇതിനായി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് ഫുഡ് ടെക്‌നോളജി വിഭാഗം ഗവേഷകരും പോളിനോമിയല്‍ കോര്‍പ്പറേഷനും തമ്മില്‍ ധാരണയായി.

ലോകമെങ്ങുമുള്ള ഭക്ഷ്യ പ്രേമികള്‍ വളരെയധികം ഇഷ്ടപ്പെടുന്ന പ്രാതല്‍ വിഭവമായ മ്യൂസ്ലിയുടെ തനത് വിഭവങ്ങള്‍ രൂപപ്പെടുത്തുന്നതിനായി പോളിനോമിയല്‍ കോര്‍പ്പറേഷന്‍ ധനസഹായം നല്‍കും. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ സൗകര്യപ്രധമായ ഭക്ഷണ രീതി പിന്തുടുരുന്ന സാഹചര്യത്തിലാണ് പുതിയ സംരംഭ ത്തിന് തുടക്കമാകുന്നത്. ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പ്രഭാത വിഭവങ്ങള്‍ മലായളികളുടെ ഭക്ഷണ മേശയില്‍ ഇടം പിടിച്ചു കഴിഞ്ഞു. കമ്പോളത്തില്‍ ഇപ്പോള്‍ ലഭി ക്കുന്ന മ്യൂസിലി വിദേശരാജ്യങ്ങളില്‍ രൂപപ്പെടുത്തിയവയാണ്.

കേരളത്തിലെ തനത് ഭക്ഷ്യവിളകള്‍ പ്രത്യേക രീതിയില്‍ സംസ്‌കരണം നടത്തി തികച്ചും വ്യത്യസ്തമായ വിഭവങ്ങള്‍ രൂപപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് ഫുഡ് ടെക്‌നോളജി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ സണ്ണിച്ചന്‍ വി. ജോര്‍ജ്, വകുപ്പ് മേധാവി ഡോ. ജെ.ആര്‍. അനൂപ് എന്നിവര്‍ അറിയിച്ചു. അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡോ. റോയി പഴയ പറമ്പില്‍, ഡയറക്ടര്‍ ഇസഡ്. വി. ളാക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സ്റ്റാര്‍ട്ടപ്പ് വാലി ടി.ബി.ഐ. സി.ഇ.ഒ. ഡോ. ഷെറിന്‍ സാം ജോസ് എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours