കാർഡിയോ പൾമണറി പുനർ ഉത്തേജനം (സി.പി.ആർ) പരിശീലനം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ വച്ച് കാർഡിയോ പൾമണറി പുനർ ഉത്തേജനം (സി.പി.ആർ) എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള വിഭാ​ഗം സ്കൂൾ കുട്ടികൾക്കായി ഒരു പരിശീലനം സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റി കാർഡിയോളജി വിഭാ​ഗം ഡോക്ടർ ജെയിംസ് തോമസ്, ട്രെയിനർ സുശീൽ സുരേഷ് എന്നവരാണ് ക്ലാസ് നയിച്ചത്. ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളിൽ വർദ്ധിച്ചുവരുന്ന ഹൃദ് രോ​ഗങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. തിയറിയും പ്രാക്ടിക്കലുമുൾപ്പെടുന്ന രീതിയിലായിരുന്നു ക്ലാസ്. എ.കെ.ജെ.എം. സ്കൂൾ പ്രിൻസിപ്പാൾ ഫാ അ​ഗസ്റ്റിൻ പീടികമല എസ്.ജെ. സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ. ജെയിംസ് തോമസിനെയും മറ്റു പരിശീലകരെയും സ്വാ​ഗതം ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours