സിപിഎം ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നുതിൻ്റെ മുന്നോടിയായി കാഞ്ഞി ര പ്പള്ളി ഏരിയായിലെ എല്ലാ ലോക്കൽ കമ്മിറ്റികളും ലോക്കൽ ജനറൽ ബോഡി യോഗ ങ്ങളും കേന്ദ്ര കമ്മിറ്റിയംഗം ഡോ: തോമസ് ഐസക്കിൻ്റെ സാന്നിധ്യത്തിൽ ചേർന്നു. ഇതിൻ്റെ ഭാഗമായി ബ്രാഞ്ചുകമ്മിറ്റികളും ജനറൽ ബോഡി യോഗങ്ങളും കുടുംബ സദ സുകളും താമസിയാതെ ചേരും.ഏരിയാ തല ശില്പശാല കഴിഞ്ഞ ദിവസം നടന്നു.
തെരഞ്ഞെടുപ്പ് ഏതു സമയം പ്രഖ്യാപിച്ചാലും അണികളെ സജ്ജമാക്കുന്നതിൻ്റെ ഭാഗ മായിട്ടാണ് യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മുണ്ടക്കയം സ്പെഷ്യൽ കൺവെൻ ഷൻ മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോക്ടർ തോമസ്ഐസക് ഉത്ഘാടനം ചെയ്തു.കെ ജെ തോമസ്, ജോയ് ജോസഫ്, ഷമീം അഹമ്മദ്, സിവി അനി ൽകുമാർ, പിഎസ് സുരേന്ദ്രൻ, റെജീന റഫീഖ്, എംജി രാജു, പി കെ പ്രദീപ് എന്നിവർ പ്രസംഗിച്ചു.