കാഞ്ഞിരപ്പള്ളി രൂപതാ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കാ ഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നല്‍കിയ കത്തിച്ചതിരി കുമളി ഫൊറോന വികാരി റവ. ഡോ. തോമസ് പൂവത്താനിക്കുന്നേലും ഫൊറോനയിലെ വൈദികരും ഏറ്റുവാങ്ങി. സംയുക്ത വൈദികസമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞിര പ്പള്ളി പാസ്റ്ററല്‍  സെന്ററില്‍ നടന്ന ചടങ്ങില്‍ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സന്നിഹിതനായിരുന്നു. കുമളി ഫൊറോനയാണ് മെയ് 13ന് നടത്ത പ്പെടുന്ന രൂപതാ ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ആഘോഷങ്ങള്‍ക്ക് ഒരുക്കമായി മെയ് 7 മുതല്‍ 11 വരെ കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നതാണ്. 1977 മെയ് 12ന് സ്ഥാപിതമായ കാ ഞ്ഞിരപ്പള്ളി രൂപതയുടെ 45-ാം വാര്‍ഷികദിനാഘോഷമാണ് കുമളിയില്‍ നടത്തപ്പെടു ന്നത്.സുവര്‍ണജൂബിലി ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയു ടെ രൂപതാ ദിനാഘോഷങ്ങള്‍ക്ക് ചിട്ടയായ ക്രമീകരണങ്ങളാണ് നടത്തപ്പെടുന്നത്. രൂ പതാ ദിനാഘോഷങ്ങള്‍ക്ക് മുമ്പായി രൂപതയിലെ വിശ്വാസിസമൂഹത്തെ ശ്രവിക്കുന്ന തിനുള്ള സഹയാത്ര സംഗമങ്ങള്‍ കുടുംബക്കൂട്ടായ്മ തലങ്ങളിലുള്‍പ്പെടെ പൂര്‍ത്തിയാ കും. ഇടവകതല സഹയാത്ര സംഗമങ്ങള്‍ രൂപതയിലെ എല്ലാ ഇടവകകളിലും ഇതി നോടകം നടത്തപ്പെട്ടു. അതോടൊപ്പം രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസി നികളുടെ നേതൃത്വത്തില്‍ ഹോംമിഷനും നടത്തപ്പെടുന്നുണ്ട്.

രൂപതാ പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റത്തിന്റെ നേതൃത്വത്തില്‍ സിഞ്ച ല്ലൂസുമാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. കുര്യന്‍ താമരശ്ശേരി, പ്രൊ ക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, കുമളി  ഫൊറോന വികാരി ഫാ. തോമസ് പൂവ ത്താനിക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ ക്രമീകരണങ്ങളുടെ ചുമതല നിര്‍വഹിക്കും.