അയ്യായിരത്തിലധികം കര്‍ഷക കുടുംബങ്ങള്‍ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്ന ഇന്‍ഫാം കോവിഡ് അതിജീവന പദ്ധതി ഇന്‍ഫാം കാര്‍ഷിക ജില്ല രക്ഷാധികാരിയും കാഞ്ഞിരപ്പ ള്ളി രൂപത മെത്രാനുമായ മാര്‍ ജോസ് പുളിക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.ഇന്‍ഫാം കാ ഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല വിഭാവനം ചെയ്തിരിക്കുന്ന ഭക്ഷ്യസുരക്ഷയ്ക്കായുള്ള പ ത്തായം നിറയ്ക്കല്‍ പദ്ധതിയില്‍ സജീവമായി പങ്കാളികളായിരിക്കുന്ന അയ്യായിരത്തി ല്‍ പരം ചെറുകിട കുടുംബങ്ങള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യും. കര്‍ഷകരുടെ ത ന്നെ ഉത്പ്പന്നങ്ങളായ തേങ്ങ, വെളിച്ചെണ്ണ, തേയില, കാപ്പി കോവിഡ് പ്രതിരോധത്തിനാ യുള്ള മാസ്‌കുകള്‍ എന്നിവയാണ് കിറ്റിലുള്ളത്.

ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി അക്ഷീണം കൃഷിഭൂമിയില്‍ അധ്വാനിക്കുന്ന കര്‍ഷകര്‍ക്കു പ്രോത്സാഹനമായാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കോവിഡിനോടൊത്തു ജീവിച്ച് നാടിനാവശ്യമായ ഭക്ഷണം ഉത്പ്പാദിപ്പിക്കുക എന്ന പ്രക്രിയയിലായിരിക്കുന്ന ഇന്‍ഫാം അംഗങ്ങളായ ചെറുകിട കര്‍ഷകരെ ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അഭിനന്ദിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാ ക്കല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. തോമസ് ഞള്ളിയില്‍, ഇന്‍ഫാം കാര്‍ഷിക ജില്ല പ്രസിഡന്റ്് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെ ക്രട്ടറി ജോസ് പതിക്കല്‍, വൈസ് പ്രസിഡന്റ് ബെന്നി വരിക്കമാക്കല്‍, ജോയിന്റ് സെക്ര ട്ടറി ഷാബോച്ചന്‍ മുളങ്ങാശേരി, കമ്മിറ്റിയംഗങ്ങളായ ജോസ് താഴത്തുപീടിക, ജോയി കട്ടക്കയം, ട്രഷറര്‍ ജെയ്‌സണ്‍ ചെമ്പ്‌ളായില്‍, സബ്ജറ്റ് എക്‌സ്‌പേര്‍ട്ട് നെല്‍വിന്‍ സി. ജോയി, കോഓര്‍ഡിനേറ്റര്‍ സിജോ തട്ടാംപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.