എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി

Estimated read time 0 min read

എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി. എരുമേലി ഓരുങ്കൽകടവ് സ്വദേശി കല്ലൂകുളങ്ങര മാത്യു സെബാസ്റ്റ്യനാണ് വോട്ട് നിഷേധിക്കപ്പെട്ടതായാണ് പരാ തി ഉയർന്നിരിക്കുന്നത്.വോട്ട് ചെയ്തവരുടെ പേരുൾപ്പെടുന്ന രജിസ്റ്ററിൽ ഇദ്ദേഹത്തിൻ്റെ പേര് മുൻപ് തന്നെ രേഖപ്പെടുത്തിയിരുന്നതാണ് വോട്ട് നിഷേധിക്കാൻ കാരണമായതെ ന്നാണ് ആരോപണം. കനകപ്പലം നോയൽ മെമ്മോറിയൽ എൽപി സ്കൂളിലെ 156 നമ്പർ ബൂത്തിലായിരുന്നു മാത്യു സെബാസ്റ്റ്യന് വോട്ട്.ഇതനുസരിച്ച് വൈകിട്ട് 3.30 ഓടെ വോട്ട് ചെയ്യാനെത്തിയെങ്കിലും രജിസ്റ്ററിൽ പേരുണ്ടായതിനാൽ വോട്ട് ചെയ്യാനാകില്ല ന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

മകനോടൊപ്പമായിരുന്നു മാത്യു സെബാസ്റ്റ്യൻ പോളിംഗ് ബൂത്തിൽ എത്തിയത്. വേട്ട് നിഷേധിക്കപ്പെട്ടതോടെ ഇവർ കളക്ടറെ അടക്കം ബന്ധപ്പെട്ട് പരാതി അറിയിച്ചു മട ങ്ങി. രാവിലെ ഉണ്ടായ അപകടത്തിൻ്റെ പരുക്ക് പോലും വകവയ്ക്കാതെ എത്തിയിട്ടും വോട്ട് നിഷേധിക്കപ്പെട്ടതിൽ വിഷമമുണ്ടന്ന് മാത്യുവിൻ്റെ മകൻ മനോജ് പറഞ്ഞു.എ ന്നാൽ മുതിർന്ന പൗരനെന്ന നിലയ്ക്ക് വീട്ടിൽ വോട്ട് രേഖപ്പെടുത്താനുള്ള അപേക്ഷ മാത്യുവിൽ നിന്ന് ലഭിച്ചിരുന്നുവെന്നും. ഇതനുസരിച്ച് രണ്ട് തവണ മാത്യുവിൻ്റെ വീട്ടി ൽ പോളിംഗ് ടീം എത്തിയിരുന്നുവെന്നും പാലാ ആർഡിഒയും പൂഞ്ഞാർ നിയോജക മണ്ഡലം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറുമായ ദീപ കെ എസ് പറഞ്ഞു.

പോളിംഗ് ടീം എത്തിയ സമയത്ത് മാത്യു വീട്ടിലുണ്ടായിരുന്നില്ല. ഇത് രജിസ്റ്ററിൽ രേഖ പ്പെടുത്തുകയും വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇക്കാര്യം കാണിച്ച് കളക്ടർക്ക് വിശദീകരണം നൽകിയിട്ടുണ്ടന്നും അവർ അറിയിച്ചു.

You May Also Like

More From Author