പൂഞ്ഞാർ ജോബ്സ് ഓൺലൈൻ ജോബ് പോർട്ടൽ രജിസ്ട്രേഷൻ ആരംഭിച്ചു

Estimated read time 1 min read

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂ ക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാംഘട്ടമായി പൂഞ്ഞാർ ജോബ്സ്  എന്ന ഒരു ഓൺലൈൻ വെബ് പോർട്ടൽ പ്രവർത്തന സജ്ജമായി. ഇതിൽ തൊഴിൽ ദാതാക്കളുടെയും, ഉദ്യോഗ ർത്ഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ അറിയിച്ചു. മികച്ച നിലയിൽ പ്രവർത്തിക്കുന്ന അർദ്ധ-സർക്കാർ സ്ഥാപനങ്ങളും,  കമ്പനികളും, സ്വകാര്യ സംരംഭകരുടെ പ്രസ്ഥാനങ്ങളും ഈ ഓൺലൈൻ പോർട്ടലിൽ തൊഴിൽ ദാതാക്കളായി രജിസ്റ്റർ ചെയ്ത് തങ്ങളുടെ പ്രസ്ഥാനങ്ങളിലെ ജോലി ഒഴിവുക ൾ ഈ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

അഭ്യസ്തവിദ്യർ ഉൾപ്പെടെ തൊഴിൽ ആവശ്യമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പോർട്ടലിൽ ബയോഡേറ്റ സഹിതം തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം. ഇപ്രകാരം ഉദ്യോഗാർത്ഥികൾക്കും,  തൊഴിൽ അന്വേഷകർക്കും പരസ്പരം ബന്ധപ്പെടുന്നതിന് ഒ രു വേദിയൊരുക്കുക എന്നുള്ളതാണ് ഈ വെബ് പോർട്ടലിന്റെ ലക്ഷ്യം. ഈ പോർട്ട ലിലൂടെ ലഭിക്കുന്ന സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. www.poonjarjobs.com എന്ന ലിങ്ക് മുഖേന ഈ വെബ്സൈറ്റ് സന്ദർശിച്ച് സംരംഭകർക്കും,  ഉദ്യോഗാർത്ഥികൾക്കും  പോർട്ടലിൽ രജി സ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രോജക്ട് ചീഫ് കോർഡിനേറ്റർ ബിനോയ് സി ജോർജി നെ (mob:+91 94470 28664) ബന്ധപ്പെടാവുന്നതാണെന്നും എംഎൽഎ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours