തോമസ് ഐസക്ക് ചൊവ്വാഴ്ച്ച പൂഞ്ഞാർ മണ്ഡലത്തിൽ പര്യടനം നടത്തി

Estimated read time 0 min read

പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്ക് ചൊവ്വാഴ്ച്ച പൂഞ്ഞാർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ എട്ടിന് ഇളംകാട് ബ സ് സ്റ്റാൻഡ് മൈതാനത്ത് സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു ഉൽഘാടനം ചെ യ്തു. എം എസ് മണിയൻ അധ്യക്ഷനായി. ഏന്തയാർ, കൂട്ടിക്കൽ, താളുങ്കൽ, പറത്താ നം, പാറയമ്പലം, പാലയ് ക്കത്തടം, കൊടുകപ്പലം, മുണ്ടക്കയം പുത്തൻചന്ത, കണ്ണി മല, പുലിക്കുന്ന്, താന്നിക്ക പതാൽ പ്ലാക്കപ്പടി, വണ്ടൻപതാൽ,പാക്കാനം, പുഞ്ചവയ ൽ, 504 കോളനി, കുഴിമാവ്, കോരുത്തോട്, മടുക്ക, കൊമ്പുകുത്തി എന്നിവിടങ്ങളി ലെ പര്യടനശേഷം പനക്കച്ചിറയിൽ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത് പുസ്തകങ്ങളും പൂമാലകളും കൊന്ന പൂക്കളും. ഏലക്കാ മാലയും റോസാ പൂക്കളും നല്കി യാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്ക ളായ ചിറ്റയം ഗോപകുമാർ കെ ജെ തോമസ്, ഷമീം അഹമ്മദ്, കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി, പി കെ സണ്ണി, പി എസ് സജിമോൻ, എം ജി രാജു, പി കെ പ്രദീപ്, സി വി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, റജീനാ റഫീഖ്, പി കെ സുധീർ, വി എൻ പീതാംബരൻ, കുമാരി പി ആർ അനുപമ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ,ശു ഭേഷ് സുധാകരൻ, ടി കെ ശിവൻ, വിനീത് പനമൂട്ടിൽ, ചാർലി കോശി എ ന്നി വർ സംസാരിച്ചു.

You May Also Like

More From Author