ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെൻ്റ് ജോസഫ്സ് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി. കാഞ്ഞിരപ്പള്ളി പോലീ സ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജി ശ്യാം കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ലഹരിയെന്നും മറ്റൊന്നും ലഹരിയല്ലെന്നും ശ്യാംകുമാർ പറഞ്ഞു. ലഹ രിക്കെതിരേ നോ പറയാൻ പുതിയ തലമുറ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ഫാ. ആൻ്റണി ചെന്നയ്ക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചാ യത്തംഗം ആൻ്റണി മാർട്ടിൻ, ഡീക്കൻ അൽജിൻ പള്ളിവാതുക്കൻ, സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ഷാൻ്റി തോമസ്, ജോബി പന്തിരുവേലിൽ, റീബി മാർട്ടിൻ എന്നി വർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും എടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours