കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി,മത, രാഷ്ട്രിയത്തിനതീതമായി സമൂഹം ഒന്നായി ഉണർന്ന് പ്രവർത്തിക്കണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ. ഈ കാ ലഘട്ടത്തിൽ യുവ ജനതയെ തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിൽ നിന്നും- അവരെ രക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം സർക്കാരിനും, പോലീസിനും, എ ക്സ്സെസിനും അതിലുപരി നമുക്കോരുരുത്തർക്കുമുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞി രപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെയും, സംഘടനകളുടെയും സഹകരണത്തോടെ 2025 ഏപ്രി ൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെ ഒരു വർഷത്തെ തീവ്ര കർമ്മ പരിപാടികളുടെയും, രൂപത പാസ്റ്ററൽ സെൻ്ററിൽ നടന്ന ബോധവൽക്കരണ പരിശീലന പരിപാടി യുടെയും ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുവജനങ്ങളെ ആദ്ധ്യാത്മികതയയുടെയും, എഴുത്ത്, വായന, സംരംഭകത്വം, കലാ, കായിക ലഹരികളിലേക്ക് വഴി തിരിച്ചു വിടണം എന്ന് ബിഷപ്പ് പറഞ്ഞു. ല ഹരി കേരളത്തെ ഇന്ന് ഭ്രാന്താലയം ആക്കി മാറ്റിയതായും , ദൈവത്തോടൊപ്പം ചേർന്ന് നിന്ന് ലഹരിക്കെതിരെ പോരാടണമെന്ന് രൂപത വികാരി ജനറൽ റവ. ഡോ. ജോസഫ് വെള്ളമറ്റം പറഞ്ഞൂ.യോഗത്തിൽ രൂപത ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ പെരുനിലം അധ്യക്ഷത വഹിച്ചു. രൂപതാ പ്രസിഡൻ്റ് ജോർജുകുട്ടി ആഗസ്തി, ഫാ : ജസ്റ്റിൻ മതിയത്ത്, ഫാ. തോമസ് വാളമനാൽ. ഫാ.തോമസ് നരിപ്പാറ, ഫാ.ദീപു അനന്തക്കാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് കുരുവിള, സംസ്ഥാന സെക്രട്ടറി തോമസുകുട്ടി കുളവട്ടം, എസ്.എം.വൈ. എം. രൂപത പ്രസിഡൻ്റ് അലൻ തോമസ്, എസ്.എം.വൈ. എം. രൂപത വൈസ് പ്രസിഡൻ്റ് അഞ്ചു തോമസ് കൊല്ലം പറമ്പിൽ, പ്രൊഫസർ സാജു കൊച്ചു വീട്ടിൽ, സിസ്റ്റർ ജോർജിയ സി.എം.സി.തുടങ്ങിയവർ പ്രസംഗിച്ചു. സിജു മലയാറ്റൂർ, സിസ്റ്റർ വിമല എസ്. എച്ച്, സിസ്റ്റർ ഡോ.കാർമ്മലി സി. എം. സി., സിസ്റ്റർ ടെസി മരിയ എഫ്.സി. സി.തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം നടന്ന സമാപന സമ്മേളനം രൂപത വികാരി ജനറാൾ ഫാ. ഡോ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.

+ There are no comments
Add yours