മുണ്ടക്കയം: വാര്‍ദ്ധക്യമാണ് വലിയ നേട്ടങ്ങള്‍ കൊയ്യാനും കഴിഞ്ഞ കാല ജീവിതത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാനും സദാ ആനന്ദനിര്‍ഭരരായി ഉണര്‍വോടെ ജീവിക്കാനു മുള്ള വസന്തകാലമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. രൂപതാ സുവര്‍ണ ജൂബിലിയുടെ ഭാഗമായി മുണ്ടക്കയം വ്യാകുലമാതാ ദൈവാലയ ത്തില്‍ ആരംഭിച്ച സഖറിയാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സമ്മേളനത്തിന് മുണ്ടക്കയം ഫൊറോന വികാരി ജെയിംസ് മുത്തനാട്ട് സ്വാഗതം ആശംസിച്ചു. ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ വി.കുര്‍ബാന അര്‍പ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്തലേറ്റ് മാതൃവേദിയുടെയും പിതൃവേദിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന 60 വയസ്സ് കഴിഞ്ഞവരുടെ സ്‌നേഹസംഗമ മാണ് സഖറിയാസ് കണ്‍വെന്‍ഷന്‍. രാവിലെ 9:45 മുതല്‍ 4:00 വരെ നടത്തപ്പെടുന്ന മൂന്നു ദിവസത്തെ കണ്‍വെന്‍ഷന്‍ ബുധനാഴ്ച്ച സമാപിക്കും. മുണ്ടക്കയം, പെരുവന്താനം ഫൊറോനകളിലെ വിവിധ ഇടവകകളില്‍ നിന്നുമായി അഞ്ഞൂറില്‍ പരം വ്യക്തികള്‍ കണ്‍വെന്‍ഷനില്‍ പങ്കുചേരുന്നു. ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ സഖറിയാസ് മിഷന്‍ ടീമാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഫൊറോനാ ഡയറക്ടര്‍ ഫാ.സിജോ അറക്കപ്പറമ്പില്‍, അസി.വികാരി ലിറ്റോ ആക്കാട്ട്, ജേക്കബ് സി. കല്ലൂര്‍, ജോളമ്മ പഴനിലം, സി. ലിസ എസ്എബിഎസ് എന്നിവരുടെ നേതൃത്വ ത്തിലുള്ള മുണ്ടക്കയം ഇടവകയുടെ നേതൃസമിതി കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

+ There are no comments
Add yours