കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ ഹിൽ മെൻ സെറ്റിൽ മെൻറ് പ്രദേശങ്ങളിലെ കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതിന്റെ മുന്നോടിയായി സ്പെഷ്യൽ തഹസിൽ ദാരെ നിയമിക്കുകയും ഓഫീസ് തുറക്കുകയും വേണമെന്ന് എൽ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എരുമേലി തെക്ക് വില്ലേജിൽപ്പെട്ട എയ്ഞ്ചൽ വാലി, കണമല, പമ്പാവാലി പ്രദേശങ്ങ ളിലെ ഭൂപ്രശ്നം പരിഹരിക്കുവാൻ കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാ നും തയ്യാറാക്കണം.കാത്തിരപ്പള്ളി താലൂക്കിലെ വിവിധ ഹിൽ മെൻ സെറ്റിൽ മെൻറ്റ് പ്രദേശങ്ങളിലെ കൈ വശ ഭൂമിക്ക് പട്ടയം നൽകുവാൻ എൽഡിഎഫ് സർക്കാർ രൂപീ കരിച്ച സമീപനവും ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവും ചരിത്രപരവും അ ത്യന്തം സ്വാഗതാർഹവുമാണ്. ആദിവാസികളുടേയും കൃഷി കാരുടേയും ആവശ്യങ്ങ ൾ പരിഹാരമാക്കുന്നത്. സ്പെഷ്യൽ ഓഫീസ് തുറക്കുവാനുള്ള സൗകര്യം ഒരുക്കുന്ന തിന് സ്ഥല സൗകര്യം ഒരുക്കുവാൻ വിവിധ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇത് സ്വാഗതാർഹമാണ്. കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതോടെ കുഞ്ഞിരപ്പള്ളി താലൂ ക്കിന്റെ കിഴക്കൻ മേഖലയുടെ സമഗ്ര വികസനം ഉറപ്പു വരുത്താനാകും. പട്ടയ നടപ ടികൾക്കു മുന്നോടിയായി ബൻധപ്പെട്ടവരുെടെ യോഗം വിളിച്ചു ചേർക്കുന്നതിനും അഭിപ്രായങ്ങൾ സ്വരുപിക്കുന്നതിനും നടപടി സ്വീകരിക്കും.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നിവേദനം നൽകുവാനും പരി പാടിയുള്ളതായി സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ടി പ്രമദ്, കേരളാ കോൺസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോർജുകുട്ടി അഗസ്റ്റി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.