കാഞ്ഞിരപ്പള്ളി മേഖല മഹല്ല് കോർഡിനേഷന്റെ നേതൃത്വത്തിൽ താലൂക്കിലുള്ള ജമാഅത്ത് അംഗങ്ങളുടെ കുട്ടികൾക്ക് അനുമോദനം നൽകി. SSLC, പ്ലസ് ടു, ബിരുദ, ബിരു ദാനന്ദരം, പിഎച്ച്ഡി, ഹാഫിളീങ്ങൾ, മദ്റസ ഉന്നത വിജയികൾ എന്നിവർക്കാണ് അനുമോദനം നൽകിയത്. മഹല്ല് കോർഡിനേഷൻ ചെയർമാൻ പി എം അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം ജെ ഉൽഘാടനം ചെയ്തു. യോഗത്തിൽ ജനറൽ സെക്രട്ടറി അനസ് മുഹമ്മദ്, പ്രമുഖ എഴുത്തുകാരൻ ജാ ഫർ ഈരാറ്റുപേട്ട, അബുഉബൈദത്ത്, റ്റി ഈ നാസറുദ്ധീൻ, റ്റി എം റഷീദ്, അബ്ദുൽ കരീം എരുമേലി, വി റ്റി അയൂബ്ഖാൻ, റ്റി ഈ സിദ്ധിക്ക്, ഹബീബ് മൗലവി, ആരിഫ് അബ്ദുൽ കലാം, വി ഐ അബ്ദുൽ കരീം പനമറ്റം എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി മേഖല മഹല്ല് കോർഡിനേഷന്റെ നേതൃത്വത്തിൽ അനുമോദനം
Estimated read time
1 min read

+ There are no comments
Add yours