നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തിൽ വിജയദിനം ആഘോഷിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ പ്രക്ഷോഭത്തിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടായതിൽ പൊൻകുന്നം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ വിജയഹ്ലാദം നടത്തി. വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ദിലീപ് ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെന്ഷനേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹി PR സജി, VD റെജികുമാർ, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, എം എം മനോജ്, ഡിവിഷൻ കമ്മിറ്റി അംഗം നിഷാദ്, ഓഫീസർ അസോസിയേഷൻ ഭാരവാഹി അനീസ് കെ മുഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours