മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്‌ ) ആശുപത്രിയിലേക്ക് മാർച്ചും ധർണയും  സംഘടിപ്പിച്ചു.
മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറും സേവനം ഉറപ്പാക്കുക, അവശ്യ ത്തിന് ഡോക്ടർമാരെയും നഴ് സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുക, മുണ്ട ക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക, എല്ലാം പരി ശോധനകളും സൗജന്യമാക്കുക, മരുന്നുകളും മറ്റ് ചികിത്സ സംവിധാനങ്ങളും ഉറപ്പാ ക്കുക, കിടത്തി ചികിത്സ പുനരാരംഭിക്കുക, പ്രസവം, ശിശുരോഗ, നേത്ര ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കുക, തുടങ്ങിയ അവിശ്യങ്ങൾ ഉന്നയിച്ച് എസ് യു സി ഐ (ക മ്മ്യൂണിസ്റ്റ് ) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആശുപത്രിയി ലേയ്ക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
പുത്തൻചന്തയിൽ നിന്നും ആരംഭിച്ച മാർച്ച് എസ് യു സി ഐ കമ്മ്യൂണിസ്റ്റ്‌ ജില്ലാ സെ ക്രട്ടറി മിനി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.എസ് യു സി ഐ തുടക്കം കുറിച്ച ഈ സ മരത്തിൽ മുഴുവൻ ജനങ്ങളും അണിചേർന്നു കൊണ്ട് ആശുപത്രി സംരക്ഷണ സമിതി രൂപീകരിച്ചുകൊണ്ട് സമരം വിജയിപ്പിക്കണമെന്ന് മിനി കെ ഫിലിപ്പ് അഭിപ്രായപെട്ടു. എസ് യു സി ഐ കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റിയംഗം ബെന്നി ദേവസ്യ അധ്യക്ഷ ത വഹിച്ച യോഗത്തിൽ പ്രളയബാധിതരുടെ അതിജീവന കൂട്ടായ്മ ചെയർമാൻ  ഗോപി മാടപ്പാട്ട്, ഡോക്ടർ അംബേദ്കർ പീപ്പിൾസ് മോമെന്റ്  ജനറൽ സെക്രട്ടറി രാജീവ് പുഞ്ച വയൽ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ബൈജു സ്റ്റീഫൻ, പൗരസമിതി പ്ര വർത്തകൻ  ഇ. എ കോശി, എസ് യു സി ഐ കമ്മ്യൂണിസ്റ്റ്‌ കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി വി. പി കൊച്ചുമോൻ, ലോക്കൽ കമ്മിറ്റി അംഗം രാജൻ കാവുങ്കൻ, അഖി ലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന കമ്മറ്റിയംഗം ഗിരിജ കെ കെ, ജി ല്ലാ സെക്രട്ടറി മായ മോൾ കെ പി തുടങ്ങിയവർ  പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ  സഖാക്കൾ രാജു വട്ടപ്പാറ, വിദ്യ ആർ ശേഖർ, കുമാരിജോയി,ലീലാമ്മ കെ എസ് തുടങ്ങിയവർ നേതൃത്വം  മാർച്ചിന് നൽകി.