ഇളങ്ങുളം ശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം

0
258
ഇളങ്ങുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ 25 മുതൽ ഒക്ടോബർ രണ്ട് വരെ ഭാഗവത സപ്താഹ യജ്ഞം നടത്തും. യജ്ഞാചാര്യൻ കെ.ഡി.രാമകൃഷ്ണൻ പുന്നപ്രയുടെ മുഖ്യ കാർമ്മികത്വത്തിലാണ് യജ്ഞം.
25 ന് വൈകിട്ട് 5.30 ന് ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എസ്. ജയസൂര്യൻ സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷത വഹിക്കും. മറ്റക്കര ആശ്രമം മഠാധിപതി വിശുദ്ധാനന്ദ സ്വാമി കൾ അനുഗ്രഹ പ്രഭാഷണം നടത്തും. 26 ന് രാവിലെ ഏഴിന് ആചാര്യവരണം. തുടർന്ന് യജ്ഞമണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നിർവ്വഹിക്കുന്നതോടെ പാരായണം ആരംഭിക്കും.
യജ്ഞദിവസങ്ങളിൽ രാവിലെ ഗണപതി ഹോമം, 6.30 ന് വിഷ്ണു സഹസ്രനാമം, സൂക്തജപങ്ങൾ, ഗ്രന്ഥപൂജ. തുടർന്ന് ഭാഗവത പാരായണം. 11.30 ന് പ്രഭാഷണം.
ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. ഉച്ച കഴിഞ്ഞ് രണ്ടുമുതൽ പാരായണം തുടർച്ച.
 കൂടാതെ 27 ന് വൈകിട്ട് 5.30 ന് മണികണ്ഠ മംഗളാർച്ചന, 28 ന് ഉച്ചയ്ക്ക് ഉണ്ണിയൂട്ട്, വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന. 29 ന് രാവിലെ 10 ന് നവഗ്രഹപൂജ, വൈകിട്ട് 5.30 ന് സർവ്വൈശ്യര്യപൂജ. 30 ന് രാവിലെ 11.30 ന് രുഗ്മിണി സ്വയംവരം.  ഒക്ടോബർ ഒന്നിന് രാവിലെ 10 ന് മൃത്യുജ്ഞയഹോമം, 2 ന് രാവിലെ 11.30 ന് വെള്ളാങ്കാവ് തീർത്ഥകുളത്തിലേയ്ക്ക്
അവദൃഥസ്നാന ഘോഷയാത്ര.  ഉച്ചയ്ക്ക് 1.30 മുതൽ മഹാപ്രസാദമൂട്ട് തുടങ്ങിയവ നടക്കുമെന്ന് ജനറൽ കൺവീനർ വി.കെ. ഉണ്ണികൃഷ്ണൻ നായർ, ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.വിനോദ്, സെക്രട്ടറി ഡി.കെ. സുനിൽകുമാർ, കൺവീനർ എം.പി.കേശവൻ നായർ എന്നിവർ അറിയിച്ചു.