മെഗാ ജോബ് ഫെയർ 18 ന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ

Estimated read time 1 min read

കേരള സർക്കാർ നോളജ് ഇക്കോണമി മിഷന്റെയും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്ലേ സ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ ഈ മാസം 18 ന് രാവിലെ 8:30 മുതൽ പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ സംഘടിപ്പിക്കുന്നു. വിവിധ വിഭാഗങ്ങളിലായി 50 ലേറെ കമ്പനികൾ പങ്കെടുക്കുന്നു. ബാങ്കിംഗ്, കമ്പ്യൂട്ടർ,മറ്റ് ഐ.ടി സെക്ടര്‍, കാർഷിക, നോൺ ബാങ്കിംഗ് കമ്പനികൾ, പോളിടെക്നിക്ക് മേഖല, മാനേജ്മെന്റ് മറ്റ് ഇതര കമ്പനികൾ ഉൾപ്പെടെ 50 ലേറെ കമ്പനികൾ എത്തുന്നു.

പത്താം ക്ലാസ് പാസായവർ മുതലുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും. ഇന്റർവ്യൂ എത്ര കമ്പനികളില്‍ വേണമെങ്കിലും പങ്കെടുക്കാം. 18 ന് രാവിലെ 8:30ന് കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. റ്റി ബിനു ഉദ്ഘാടനം ചെയ്യും. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീന്‍ മുഖ്യപ്രഭാഷണവും, കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി ആമുഖപ്രഭാഷണവും നടത്തും. സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപര്‍ണ്ണാ രാജു, രതീഷ് പി. ആര്‍, പ്ലേസ്മെന്റ് സെല്‍ കോര്‍ഡിനേറ്റർ അക്ഷയ് മോഹന്‍ദാസ്‌, ശില്പ പ്രേം, അനീറ്റ മാത്യു, സുനില സണ്ണി, ജസ്റ്റിൻ ജോസ്, ബിബിന്‍ പയസ് തുടങ്ങിയവർ ആശംസകളര്‍പ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്- 9746712239

You May Also Like

More From Author

+ There are no comments

Add yours