ഹൈജമ്പിൽ വെങ്കലമെഡലുമായി കേദാർനാദ്

Estimated read time 1 min read
Share :

ഭുവനേശ്വറിൽ നടക്കുന്നനാഷണൽ ജൂണിയർ അത്ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ഹൈജമ്പിൽ വെങ്കലമെഡലുമായി കേദാർനാദ്.  വർഷങ്ങൾക്കുമുമ്പ് ദേശീയ ജൂനി യർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 16 പെൺകുട്ടികളുടെ ഹൈജമ്പിൽ വെള്ളി നേടിയ ബിനോഭമോളുടെയും കെ വി സനീഷിന്റെയും മകനാണ്. ബിനോഭ കോരു ത്തോട് സികെഎംഎച്ച്എസ്എസിന്റെ താരമായിരുന്നു. പത്തനംതിട്ട മണിയാർ പൊലീസ് എആർ ക്യാമ്പിലെ മെസ്‌ ജീവനക്കാരനാണ്‌ സനീഷ്‌. മുണ്ടക്കയം ഹൈ റേഞ്ച് അക്കാദമിയിൽ പരിശീലകയായി തുടങ്ങിയ ബിനോഭ എൻഐഎസ് പരിശീലനം പൂർത്തിയാക്കി സ്വകാര്യ സ്‌കൂളിൽ പരിശീലകയായി ജോലി ചെയ്യുക യാണ്. മുണ്ടക്കയം ഈസ്റ്റ് സെന്റ്‌ ആന്റണീസ് എച്ച്എസിലെ 10–-ാം ക്ലാസ് വിദ്യാർ ഥിയാണ് കേദാർനാഥ്.

കേദാർനാദിന് ഒരു സങ്കടം മാത്രം ബാക്കി. സ്വന്തമായി വീടില്ല. കോട്ടയം ജില്ലയിലെ മുണ്ടക്കയം വണ്ടൻപതാലിൽ വാടകവീട്ടിലാണ്‌ എട്ടംഗകുടുംബം കഴിയുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours