മുണ്ടക്കയം പുത്തൻചന്ത സ്‌റ്റേഡിയം ഉദ്‌ഘാടനo 28ന്

Estimated read time 0 min read
Share :

ആധുനിക സംവിധാനങ്ങളോടെ ഒന്നേകാൽകോടി രൂപ ചെലവിട്ട് നിർമിച്ച മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം യാഥാർഥ്യമാകുന്നു. കായികവകുപ്പിൽനിന്നുള്ള 50ലക്ഷവും എംഎൽഎയുടെ ആസ്തി വികസനവകുപ്പിൽനിന്നുള്ള 75 ലക്ഷം രൂപയും ചെലവിട്ടാണ് നിർമാണം. മുണ്ടക്കയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ വോളി ബോ ൾ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയ്‌ക്കായി പ്രത്യേകസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗ്രൗണ്ടിന് ചുറ്റും 400 മീറ്ററിൽ വോക് വേയും നിർമിച്ചിട്ടുണ്ട്. സ്റ്റേജിന് സമീപം ആളുകൾക്ക് ഇരിക്കാൻ സൗകര്യവുമുണ്ട്‌.

രാത്രികാലത്ത് പ്രകാശമൊരുക്കാൻ ഫ്ലഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മുണ്ടക്കയം ബൈപാസ് റോഡിൽനിന്ന്‌ പുത്തൻചന്ത സ്‌റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ എത്താൻ നടപ്പാ ലം നിർമിക്കാനും പദ്ധതി ഒരുക്കിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ പുത്തൻചന്ത വഴിയല്ലാതെ ടൗണിൽനിന്ന്‌ നേരിട്ടെത്താം. 28ന് വൈകിട്ട്‌ നാലിന് മന്ത്രി വി അബ്ദുൽ റഹ്മാൻ നാടിന്‌ സമർപ്പിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനാകും. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ വിവിധ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്ബോൾ മത്സരങ്ങളും സം ഘടിപ്പിച്ചിട്ടുള്ളതായി സംഘാടകസമിതി കൺവീനർ ബെന്നി നെയ്യുർ, ചെയർമാൻ രജനി ഷാജി എന്നിവർ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours