എൻസിസി ക്യാമ്പ് ഇന്റർ ഗ്രൂപ്പ് മത്സരം (ഐജിസി) താൽ സൈനിക് ക്യാമ്പ്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി  അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടക്കുന്ന എൻ‌സി‌സി ക്യാമ്പ് ഇന്റർ ഗ്രൂപ്പ് മത്സരം (ഐ‌ജി‌സി) താൽ സൈനിക്  ക്യാമ്പ് കമാൻഡന്റ് കേണ ൽ വിക്രംജിത് സിംഗ് ഗോഗർ  ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ഗ്രൂപ്പുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സീനിയർ ഡിവിഷൻ, സീനിയർ വിംഗ്, എൻ‌സി‌സി കേഡറ്റുക ളാണ് ഇന്റർ ഗ്രൂപ്പ് മത്സരത്തിനായി എത്തിയിരിക്കുന്നത്.ഇതിൽ പരിശീലനം പൂർത്തിയാക്കി വിജയിക്കുന്നവരായിരിക്കും ദേശീയ തലത്തിൽ  താൽ സൈനിക് ക്യാമ്പിലേക്ക് (ടി‌എസ്‌സി) തിരഞ്ഞെടുക്കപ്പെടുക.

താൽ സൈനിക് ക്യാമ്പ് വെറുമൊരു മത്സരം മാത്രമല്ല, നേതൃത്വം, സ്വഭാവം, അച്ചടക്കം,  ആരോഗ്യകരമായ മത്സര മനോഭാവം എന്നിവ വികസിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയാണ്.  ഫയറിംഗ്, ഒബ്സ്റ്റക്കിൾ കോഴ്‌സ്, മാപ്പ് റീഡിംഗ്, ഫീൽഡ് ക്രാഫ്റ്റ്, ബാറ്റിൽ ക്രാഫ്റ്റ്, ജഡ്ജിംഗ് ദൂരം, ആരോഗ്യം, ശുചിത്വം, മറ്റ് സൈനിക അധിഷ്ഠിത പ്രവർത്തന ങ്ങൾ എന്നിവയിൽ   കാഡറ്റുകൾക്ക് തീവ്രമായ പരിശീലനമാണ് നൽകുന്നത്. ദേശീയോദ്ഗ്രഥനവും സമഗ്രവികസനവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള സാംസ്കാരിക പരി പാടികൾ, വ്യക്തിത്വ വികസന സെഷനുകൾ, പ്രചോദനാത്മക പ്രഭാഷണങ്ങൾ എന്നിവയും ക്യാമ്പിൽ ഉൾപ്പെടും.

ഉദ്ഘാടന ചടങ്ങിൽ എൻസിസി ഓഫീസർമാർ, അസോസിയേറ്റ് എൻസിസി ഓഫീസർമാർ, ഇൻസ്ട്രക്ടർമാർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവർ പങ്കെടുത്തു. അച്ചടക്കം, ടീം വർ ക്ക്, ദേശസ്നേഹം എന്നിവയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനൊപ്പം ഉയർന്ന തലങ്ങളിൽ മികവ് പുലർത്താൻ പങ്കെടുക്കുന്നവരെ സജ്ജമാക്കുക എന്ന വലിയൊരു ദൗ ത്യം കൂടി  താൽ സൈനിക്  ക്യാമ്പിന്റെ പ്രത്യേകതയാണ്.ജൂലൈ 8 മുതൽ 17 വരെ തീയതികളിലായി നടക്കുന്ന താൽ സൈനിക്  ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഇരുപത് കാഡറ്റ്സുകൾക്കാണ് വരുന്ന സ്വാതന്ത്യ ദിന പരേഡിന് കേരളത്തെ പ്രതിനിതികരിച്ച് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാകുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours