സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലും പഴയപള്ളിയിലും തിരുനാൾ

Estimated read time 1 min read

കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിലും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ഡൊമിനിക്കിന്‍റെയും സംയുക്ത തിരു നാൾ നാളെ മുതൽ 31 വരെ നടക്കുമെന്ന് വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, അ സിസ്റ്റന്‍റ് വികാരിമാരായ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. ജെയിംസ് മുളഞ്ഞനാ നിക്കര, ഫാ. ജേക്കബ് ചാത്തനാട്ട്, റെക്ടർ ഫാ. ഇമ്മാനുവേൽ മങ്കന്താനം എന്നിവർ അ റിയിച്ചു.

കത്തീഡ്രലിൽ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് കൊ ടിയേറ്റ്, വിശുദ്ധ കുർബാന ഫാ. വർഗീസ് പരിന്തിരിക്കൽ. തുടർന്ന് ഇടവക ദിനം, കൂ ട്ടായ്മ വാർഷികം, സ്നേഹവിരുന്ന്. 26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകു ന്നേരം 4.30ന് വിശുദ്ധ കുർബാന – ഫാ. ഫിലിപ്പ് തടത്തിൽ തുടർന്ന് കത്തീഡ്രൽ പ ള്ളിയിൽ നിന്ന് പുത്തനങ്ങാടി വഴി പഴയപള്ളിയിലേക്ക് പ്രദക്ഷിണം, 6.30ന് പഴയ പ ള്ളിയിൽ കൊടിയേറ്റ്, വിശുദ്ധ കുർബാന – മാർ ജോസ് പുളിക്കൽ. 27ന് രാവിലെ അ ഞ്ചിനും 6.30നും എട്ടിനും ഉച്ചയ്ക്ക് 12നും ഏഴിനും വിശുദ്ധ കുർബാന, വൈകുന്നേ രം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. ഫാ. ഇമ്മാനുവേൽ മങ്കന്താനം, ഫാ. ആന്‍റണി വാതല്ലൂക്കുന്നേൽ, ഫാ. ജെയിംസ് ഒരപ്പാഞ്ചിറ, ഫാ. തോ മ സ് പരിന്തിരിക്കൽ, ഫാ. ക്ലമന്‍റ് എട്ടാനിയിൽ ഒഎസ്ബി എന്നിവർ രാവിലെ മുതലുള്ള വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും.

28ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും ഉച്ചയ്ക്ക് 12നും  വൈകുന്നേരം 4.30 നും രാത്രി ഏഴിനും വിശുദ്ധ കുർബാന, ഫാ. ജോർജ് കുഴിപ്പള്ളിൽ, മോൺ. ജോർജ് ആലുങ്കൽ, ഫാ. ജസ്റ്റിൻ പഴേപറന്പിൽ, ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. വർഗീ സ് പേഴുംകാട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.  29ന് രാവിലെ അഞ്ചിനും 6.30 നും ഒന്പതിനും ഉച്ചയ്ക്ക് 12നും  വൈകുന്നേരം 4.30നും രാത്രി ഏഴിനും വിശുദ്ധ കു ർബാന, ആറിന് മേലാട്ടുതകിടിയിൽ നിന്ന് കഴുന്ന് പ്രദക്ഷിണം, 6.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം. തിരുക്കർമങ്ങൾക്ക് റവ.ഡോ. കുര്യൻ താമരശേരി, ഫാ. സിനു മാക്കൽ, ഫാ. ജെയിംസ് മുളഞ്ഞനാനിക്കര, കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികർ എന്നി വർ കാർമികത്വം വഹിക്കും.

30ന് രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് വിശുദ്ധ കുർബാന – ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഒന്പതിന് വിശുദ്ധ കുർബാന – ഫാ. മാത്യു ശൗര്യാംകുഴി, 12ന് വിശുദ്ധ കുർബാന – ഫാ. മാത്യു പാലയ്ക്കൽ, 4.30ന് വിശുദ്ധ കുർബാന – ഫാ. വർഗീ സ് പരിന്തിരിക്കൽ, ആറിന് പുളിമാവിൽ നിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തു ന്നു. 6.15ന് ടൗൺചുറ്റി തിരുനാൾ പ്രദക്ഷിണം, തുടർന്ന് ആകാശവിസ്മയം. 31ന് രാ വി ലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് വിശുദ്ധ കുർബാന – റവ.ഡോ. ജോസഫ് വെ ള്ളമറ്റം, 8.45ന് മണ്ണാറക്കയത്തു നിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തുന്നു. ഒന്പ തിന് വിശുദ്ധ കുർബാന – ഫാ. ജോസഫ് ചെമ്മരപ്പള്ളിൽ, 12ന് വിശുദ്ധ കുർബാന – ഫാ. സെബാസ്റ്റ്യൻ പുളിക്കക്കുന്നേൽ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന – മാർ മാത്യു അറയ്ക്കൽ, 6.30ന് പള്ളിചുറ്റി പ്രദക്ഷിണം.

You May Also Like

More From Author