ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹ യജ്ഞം

Estimated read time 1 min read
Share :

ഇളങ്ങുളം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹയജ്ഞം 13 മുതൽ 20 വരെ തീയതികളിൽ നടക്കും. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാ മികളാണ് യജ്ഞാചാര്യൻ. 13ന് വൈകിട്ട് 6ന് സപ്താഹയജ്ഞ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് കെ.വിനോദ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്‌ഞാനനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് ആചാര്യവരണവും ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും.

യജ്ഞ ദിവസങ്ങളിൽ രാവിലെ ഗണപതിഹോമം, 7 മുതൽ പാരായണവും പ്രഭാഷണവും, പ്രത്യേക പൂജകൾ, അർച്ചനകൾ, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈ കിട്ട്  5ന് ലളിതാ സഹസ്രനാമജപം, സമ്പ്രദായ ഭജന, പ്രഭാഷണം എന്നിവ ഉണ്ടാകും. കൂടാതെ 16 ന് രാവിലെ 11 ന് ഉണ്ണിയൂട്ടും നാണയപ്പറ സമർപ്പണ വും, 17 ന് രാവിലെ 9 ന്‌ മൃത്യുഞ്ജയഹോമം, വൈകിട്ട് 5 ന്‌ വിദ്യാഗോപാല മന്ത്രാർച്ചന, 18ന് രാവിലെ 10ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5ന് സർവൈശ്വര്യ പൂജ, 20ന് യജ്ഞ സമാപന ദിവസം ഉച്ചയ്ക്ക് അവഭൃഥസ്നാന ഘോഷയാത്ര, മഹാപ്രസാദമൂട്ട് എന്നിവ ഉണ്ടാകും.

Share :

You May Also Like

More From Author

+ There are no comments

Add yours