മുണ്ടക്കയം മാലിന്യ നിർമാർജന പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാസത്തിൽ ഒരു ദിവസം പൊതുജന സഹകരണത്തോടെ, പൊതു ഇടങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി, മുണ്ടക്കയം ബൈപ്പാസ് ഭാഗം ക്ലീനിങ് പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് ഉദ്ഘാടനം ചെയ്തു. സിസിടിവി പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചതോടെ, മാലിന്യം വലിച്ചെറിയുന്നത് തടയാൻ ആവുന്നുണ്ട്.
ഇതിനോടകം 20ലധികം പേർക്ക് ഫൈൻ ചുമത്തി. അതിന്റെ തുടർച്ചയാണ് പൊതുജന സഹകരണത്തോടെയുള്ള, പൊതു ഇട ശുചീകരണം. ഉദ്ഘാടന യോഗ ത്തിൽ ഷിജി ഷാജി, അസിസ്റ്റന്റ് സെക്രട്ടറി ഗംഗ, ഓഫീസ് ജീവനക്കാരായ ചിഞ്ചു റാണി, സോബിൻ ജോസ്, രെതി കൃഷ്ണൻ, വി ഇ ഒ ഫാത്തിമ എന്നിവർ പങ്കെടു ത്തു.

+ There are no comments
Add yours