കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ദശവാർഷികവും, മദ്ഹ് റസൂൽ പ്രഭാഷണവും ഞായറാഴ്ച പെരുവന്താനം മുസ്ലിം ജമാഅത്തിൽ

Estimated read time 1 min read
Share :

ദക്ഷിണ കേരളത്തിലെ ആധികാരിക ഇസ്ലാമിക പണ്ഡിത സഭയായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത മദ്ര സകളിൽ സേവനം ചെയ്യുന്ന അധ്യാപകരുടെ കൂട്ടായ്മയായ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ദശവാർഷികവും, മദ്ഹ് റസൂൽ പ്രഭാഷണവും 13-ാം തീയ തി ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ പെരുവന്താനം മുസ്ലിം ജമാഅത്തിൽ വച്ച് നടത്തുന്നതാണ്. സംസ്ഥാന സെക്രട്ടറി C. A മൂസാ മൗലവി ഉദ്ഘാടനം ചെയ്യും.

മേഘലാ പ്രസിഡന്റ് അബ്ദുൽ സമദ് ഖാസിമി അധ്യക്ഷത വഹിക്കും. മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തും.E.അബ്ദുൽ നാസർ മൗലവി, ഹബീബ് മുഹമ്മദ് മൗലവി,സഫറുള്ള മൗലവി, അ അബ്ദുൽസലാം ഹാജി,കമറുദ്ദീൻ മുളമൂട്ടിൽ, N. A വഹാബ് എന്നിവർ പ്രസംഗിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours