മണ്ഡലകാലത്തെ അഭൂതപൂര്‍വമായ ഭക്തജന തിരക്കിന്  സാക്ഷിയായി സന്നിധാനം മാറിയതോടെ എരുമേലിയിലും തിരക്കേറി. പമ്പയിലേയ്ക്ക് കടത്തിവിടുന്ന വാഹന ങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് എരുമേലിയിലും തിരക്കേറിയത്.
ഭക്തജന തിരക്ക് വർധിച്ചതോടെ പമ്പയും നിലക്കലും ശബരിമല തീര്‍ഥാടകവാഹനങ്ങളാ ല്‍ കൊണ്ട് നിറഞ്ഞ സ്ഥിതിയാണ് . പമ്പയിലേക്കെത്താനാവാതെ ശബരിമലപാതകളില്‍ ഭക്തരുടെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന കാഴ്ചയുമുണ്ട്.  പ്രധാന ഇടത്താവളമായ  എരുമേലിയിലും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പമ്പയിലേക്ക് കടത്തി വിടുന്ന വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് എരുമേലിയിൽ തിരക്ക് വർധിച്ചത്.
നിലക്കലില്‍ നിന്നുള്ള അറിയിപ്പ് അനുസരിച്ചാണ് ഇപ്പോൾ വാഹനങ്ങള്‍ ഇവിടെ നിന്ന് കടത്തി വിടുന്നത്. വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ രാവും പകലും എരുമേലി ഗതാഗതക്കുരുക്കിലായി. ഇതോടെ സ്വകാര്യ ബസുകള്‍ക്ക് അടക്കം ട്രിപ്പ് മുട ക്കേണ്ട സാഹചര്യവും വന്നു. കെ എസ് ആർ ടി സി യുടെ പമ്പ സ്പെഷ്യൽ സർവ്വീസി നെയും തിരക്ക് ബാധിച്ചു.തിരക്ക് മൂലം ശബരിമല പാതകളിൽ കുടുങ്ങിക്കിടക്കുന്നവ ർക്ക് ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കുന്നില്ലന്ന പരാതിയും ഉയർന്നിട്ടുണ്ട്.
എന്നാൽ അര മണിക്കൂർ ഇടവിട്ട് വാഹനങ്ങൾ എരുമേലിയിൽ നിന്ന് കടത്തിവിടുന്നുണ്ട ന്ന് മോട്ടോർ വാഹന വകുപ്പധികൃതർ അറിയിച്ചു.തിരക്ക് മൂലം വഴികളിൽ കുടുങ്ങി ക്കിടക്കുന്നവർക്ക് ഭക്ഷണം അടക്കം ലഭ്യമാക്കാൻ ഇടപെടുന്നുണ്ടന്നും ഇവർ പറഞ്ഞു.
എരുമേലിക്ക് പുറമെ കോട്ടയം ജില്ലയിൽ പൊന്‍കുന്നം, പാലാ, ഏറ്റുമാനൂര്‍, കോട്ടയം, വൈക്കം തുടങ്ങിയ വിവിധ ഇടത്താവളങ്ങളിലും ഭക്തജനങ്ങളെ കടത്തിവിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.