ഒരുമാസം നീളുന്ന കാൽനടയാത്ര; തിരുപ്പൂരിൽ നിന്ന് ശബരിമലയ്ക്കും തിരികെ നാ ട്ടിലേക്കും നടന്നുതന്നെ യാത്ര ചെയ്ത് തുടങ്ങിയിട്ട് 18 വർഷം. തിരുപ്പൂർ അവിനാശി സ്വദേശി കാർത്തികേയൻ പളനിയപ്പാപിള്ളയാണ് ഒരുമാസത്തിലേറെ ചെലവഴിച്ച് സ്വാമിദർശനം നടത്തുന്നത്. 59-കാരനായ ഇദ്ദേഹം അവിനാശിയിൽ ലെയ്ത്ത് വർക് ഷോപ്പ് നടത്തുകയാണ്.

ഡിസംബർ 25-ന് അവിനാശി ലിംഗേശ്വര ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് പുറപ്പെട്ട കാർത്തികേയൻ 20 കിലോമീറ്ററിലേറെ പകലും അത്ര തന്നെ ദൂരം രാത്രിയുംനടക്കും. വിരിവെയ്ക്കുന്നത് ശരണവഴിയിലെ ക്ഷേത്രങ്ങളിൽ. പതിവായുള്ള യാത്രയിലൂടെ ഓ രോ നാട്ടിലും ഇദ്ദേഹത്തിന് പരിചയക്കാരുമേറെ. തീർഥാനടത്തിനിടെ അവരെയെ ല്ലാം സന്ദർശിച്ച് പരിചയം പുതുക്കിയാണ് യാത്ര.

ശനിയാഴ്ച രാത്രി പൊൻകുന്നം പുതിയകാവിൽ വിശ്രമിച്ച ഇദ്ദേഹം ഞായറാഴ്ച പുലർ ച്ചെ ചിറക്കടവ് ക്ഷേത്രം വഴി യാത്ര തുടർന്നു. കൊരട്ടി ക്ഷേത്രത്തിൽ വൈകീട്ട് വിശ്ര മം. സ്വാതന്ത്ര്യസമര സേനാനിയായ പളനിയപ്പാപിള്ളയുടെ മകനാണ് കാർത്തികേയ ൻ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ സി.രാജഗോപാലാചാരിയുടെ സുഹൃ ത്തായിരുന്നു അച്ഛൻ. മഹാലക്ഷ്മിയാണ് കാർത്തികേയന്റെ ഭാര്യ.ഫുട്‌ബോൾ കളി ക്കാ രായ ശബരീശ്വരനും ശ്രീരാം പ്രസാദുമാണ് മക്കൾ.