ഇൻഫാമിലൂടെ കാർഷിക കേരളം പുതിയൊരു സംസ്കാരത്തിലേക്ക് ചുവട് വയ്ക്കുന്നു

0
90
ഇൻഫാമിലൂടെ കാർഷിക കേരളം പുതിയൊരു സംസ്കാരത്തിലേക്ക് ചുവട് വയ്ക്കുന്ന തായി ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ. കർഷകരുടെ ഉൽ പ്പന്നങ്ങൾക്ക് കർഷകർ തന്നെ വില നിശ്ചയിക്കുന്ന പുതിയൊരു രീതിക്കാണ് തുടക്കം ആയിരിക്കുന്നതെന്ന് പാറത്തോട് നടന്ന മരച്ചീനി കർഷകരുടെ കൺസോർഷ്യംരൂപീ കരണ യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കുംഭകപ്പ ശേഖരണം ഉടൻ ആരം ഭിക്കുമെന്നും അതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായും ഇൻഫാം അംഗ ങ്ങളിൽ നിന്നും തുലാക്കപ്പ 1,71,000 കിലോ ശേഖരിക്കാൻ സാധിച്ചതായും ഫാ. തോമ സ് മറ്റമുണ്ടയിൽ കൂട്ടിച്ചേർത്തു.
വിളവെടുപ്പിനായി തയാറാകുന്ന കുംഭകപ്പയ്ക്ക് കർഷകർ ഒന്നിച്ചു ചേർന്ന് ഉൽപാദന ചെലവ് കണക്കിലാക്കി 25 രൂപ അടിസ്ഥാന വില നിശ്ചയിച്ചു. കൂടാതെ കപ്പ കൃഷി ചെയ്യുന്ന കർഷകർ തങ്ങളുടെ അറിവുകൾ മറ്റുള്ളവർക്കായി പങ്കുവയ്‌ക്കുകയും മിക ച്ചയിനം കപ്പത്തണ്ടുകൾ പരസ്പരം കൈമാറാനുള്ള തീരുമാനം എടുക്കുകയും ചെയ്തു.
യോഗത്തിൽ ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ. ആൽബിൻ  പുൽത്തകടിയേൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
മരിച്ചീനി കർഷകരെ ഒന്നിച്ചു ചേർക്കുക, കൃഷിയെക്കുറിച്ച് സെമിനാറുകളും ക്ലാസ്സു കളും നൽകുക, വ്യത്യസ്തയിനങ്ങളിലുള്ള കപ്പത്തണ്ടുകൾ കൈമാറുക, മൂല്യ വർദ്ധി ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക തുടങ്ങിയ വ്യത്യസ്തമായ കർമ്മപരിപാടികളാണ് മരച്ചീ നി കർഷകരുടെ കൺസോർഷ്യത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.