ചെന്നൈയിലെ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച

Estimated read time 1 min read

പാലാ സ്വദേശി ശിവൻ നായർ, എരുമേലി ഒഴക്കനാട് സ്വദേശിനിയായ ഭാര്യ പ്രസന്ന കുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങ ളുടെ അടിസ്ഥാനത്തിലാണ് നാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സമീപ ദിവസങ്ങ ളില്‍ മുത്താപ്പുതുപ്പെട്ടില്‍ നിരവധി മോഷണക്കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. അവ രാണോ ഇതിനുപിന്നിലെന്നുളള അന്വേഷണവും നടന്നുവരികയാണ്.

ദമ്പതികളുടെ വീട്ടില്‍ നിന്നും നൂറ് പവൻ സ്വർണം നഷ്ടമായിട്ടുണ്ട്. വിമുക്തഭടനായ ശിവൻ നായർ മുത്താപ്പുതുപ്പെട്ട‌് ഗാന്ധിനഗറില്‍ വീടിനോട് ചേർന്ന് ഒരു ക്ലിനിക് നട ത്തുന്നുണ്ട്. പ്രതികള്‍ രോഗികളാണെന്ന വ്യാജേന വീട്ടിലേക്ക് കടന്നതിനുശേഷമാണ് കൃത്യം നിർവഹിച്ചതെന്നാണ് കരുതുന്നത്.

പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ ദമ്പതികളെ കൊലപ്പെടു ത്തി സ്വർണവുമായി കടന്നുകളഞ്ഞിരുന്നു. ദമ്പതികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോ ർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രസന്നകുമാരി കേന്ദ്രീയ വിദ്യാലയ ത്തിലെ റിട്ട.അദ്ധ്യാപികയാണ്.

You May Also Like

More From Author