ഒരു മാസം നീളുന്ന റംസാൻ വൃതം ആദ്യ പത്തിലേക്ക്. വ്യാഴാഴ്ചയാണു പത്താമത്തെ നോമ്പ്. പുലർച്ചെയുള്ള സുബ്ഹി വാങ്കിന് മുമ്പ് ആരംഭിക്കുന്ന റംസാൻ വൃതം വൈ കുന്നേരത്തെ മഗ്രിബ് ബാങ്ക് വിളിയോടെയാണ് അവസാനിക്കുക. റംസാൻ വൃതത്തോ ടു അനുബന്ധിച്ചുള്ള ഇഫ്ത്താർ വിരുന്നുകൾ പള്ളികളിലും വീടുകളിലും സജീവമാ യി. നോമ്പുതുറയ്ക്ക് പത്തിരിയാണ് പ്രധാന ഐറ്റം. പള്ളികളോടനുബന്ധിച്ച് പ്രത്യേ കം തയ്യാമാക്കിയിട്ടുള്ള പന്തലുകളിലാണ് നോമ്പുതുറ.ഉലുവാ കഞ്ഞി, ചമ്മന്തി, വൻ പയർ തോരൻ, മുട്ട റോസ്റ്റ്, ഈത്തപഴം, ചായ എന്നിവയാണു് പ്രധാന ഐറ്റങ്ങൾ. വീടു കളിൽ പത്തിരി,പൊറോട്ട, തിക്കിടി, നെയ് ചോർ, ബിരിയാണി, ആട് പോത്ത്,കോഴി യിറച്ചി, തരികഞ്ഞി, വിവിധയിനം പൊരി പലഹാരങ്ങൾ തുടങ്ങിയവർ ഉണ്ടാക്കും. വീടുകളിലെ ഇഫ്ത്താർ വിരുന്നുകളിൽ അയൽവാസികളും ബന്ധുക്കളും ഒക്കെ ഉ ണ്ടാകും.
റംസാൻ ആരംഭിച്ചതോടെ പളളികളെല്ലാം സജീവമായി.അഞ്ചു നേരത്തെ പതിവു നമ സ്ക്കാരത്തിനു പുറമേ രാത്രിയിൽ തറാവീഹ് നമസ്ക്കാരം പ്രത്യേക ദു:അകളും ഉ ണ്ടാ കും. ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം എന്ന പ്രത്യേകത റംസാൻ മാസത്തി നുണ്ട്. പളളികളിലും വീടുകളിലും ഖുർആൻ പാരായണവും സജീവമാണ്. കാഞ്ഞി രപ്പള്ളി നൈനാർ പള്ളിയിൽ നടക്കുന്ന നോമ്പുതുറയ്ക്കു ചീഫ് ഇമാം  ഷിഫാർ മൗല വിയാണ് നേതൃത്വം നൽകുന്നത്.