ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസ്: പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നു: എസ്ഡിപിഐ

Estimated read time 1 min read

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെയും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളു ടെയും നേതൃത്വത്തിൽ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസെടുത്ത നടപടി പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ ട്രെഷറർ കെ എസ് ആരിഫ്.

ഈരാറ്റുപേട്ടയില്‍ നടത്തിയ റാലിക്കെതിരേ കേസെടുത്ത പോലീസ് നടപടി വിവേച നവും പൗരാവകാശ ലംഘനവും അക്ഷരാർത്ഥത്തിൽ ആഭ്യന്തര സംവിധാനത്തിന്റെ സംഘപരിവാർ പ്രീണനവും കൂടിയാണ് വെളിവാക്കുന്നത്.ഈരാറ്റുപേട്ട പുത്തന്‍പള്ളി യിലെ മുഖ്യ ഇമാം ഉള്‍പ്പെടെ 20 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഈരാ റ്റുപേട്ടയെ ലക്ഷ്യംവെച്ച് ജില്ലാ തലത്തില്‍ തന്നെ പോലീസ് പ്രത്യേക അജണ്ടകള്‍ വെ ച്ച് പ്രവര്‍ത്തിക്കുന്നതായാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയമോ വര്‍ഗീയമോ ആയ സംഘര്‍ഷങ്ങളോ ക്രമസമാധാന പ്രശ്‌നങ്ങളോ ഒ ന്നും ഇല്ലാത്ത പ്രദേശമാണ് ഈരാറ്റുപേട്ട. നാളിതുവരെ ഒരു രാഷ്ട്രീയ കൊലപാതകം പോലും നടക്കാത്ത സമാധാനത്തിന്റെ കേന്ദ്രമാണത്. ഈരാറ്റുപേട്ട നിവാസികളെ ഭീ കരരായി ചിത്രീകരിച്ച എസ്പിയുടെ റിപ്പോര്‍ട്ടും ഇപ്പോള്‍ എടുത്തിട്ടുള്ള കേസും സംഘ പരിവാര്‍ ഗൂഢാലോചനയ്ക്ക് പോലീസ് കരുനീക്കുന്നതിന്റെ ഭാഗമാണ്. എസ്പിയുടെ അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരായി ചുമ ത്തിയ കേസും നിരുപാധികം പിന്‍വലിക്കണമെന്നും കെ എസ് ആരിഫ് ആവശ്യപ്പെ ട്ടു.

You May Also Like

More From Author