കിട്ടുവിൻ്റെയും കിട്ടു രക്ഷിച്ച യജമാനന്റെയും കഥ സോഷ്യൽ മീഡിയയിൽ വൈറൽ. കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിലൂടെ തന്നെ ഇതുവരെ 10 ലക്ഷം പേരാണ് വാർത്ത കണ്ടിരിക്കുന്നത്. കിട്ടുവിന് അഭിനന്ദനങ്ങളുടെ പെരുമഴയാണ് ഇവിടെ.

വീഡിയോ കാണുവാൻ.. 👇👇
ആ കഥ ഇങ്ങനെ.. 👇👇
ഇവനാണ് ഇപ്പോൾ നാട്ടിലെ താരം, കിട്ടു എന്ന ഈ വളർത്തുനായ. സ്വന്തം യജമാനൻ്റെ ജീവൻ രക്ഷിച്ച കിട്ടു ഇപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം പ്രിയങ്കര നായിരിക്കുന്നു.പൊൻകുന്നം ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ വീട്ടിൽ ശ്രീകുമാറിൻ്റെ വളർത്തുനായയാണ് കിട്ടു.ജന്മനാ കാഴ്ച പരിമിതിയുള്ള ശ്രീകുമാറിനെ കഴിഞ്ഞ ദിവസമാണ് മൂർഖൻ പാമ്പിൻ്റെ കടിയിൽ നിന്ന് കിട്ടു രക്ഷിച്ചത്. മൂർഖൻ പാമ്പിൻ്റെ കടിയിൽ നിന്നും യജമാനനെ രക്ഷിച്ച് ഇപ്പോൾനാട്ടിലെ താരമായി മാ റിയിരിക്കുകയാണ് കിട്ടു.
പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്റർ കൂടിയായ ശ്രീകുമാർ ഞായറാഴ്ച ജോലി കഴിഞ്ഞ് തൻ്റെ വാടക വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് വളർത്തു നായയുടെ നിർത്താതെയുള്ള കുര കേൾക്കുന്നത്.അടുക്കളയുടെ മുറ്റത്ത് പാമ്പിനെ കണ്ടായിരുന്നു നായയുടെ കുര. ഇത് മനസ്സിലാകാതെ തുടലിട്ട് പുറത്തിറക്കു ന്ന തിനിടെ നായ ശ്രീകുമാറിൽ നിന്ന് കുതറി പാമ്പിന് നേരെ ചെല്ലുകയായിരുന്നു. പാമ്പിന്റെ കടിയേൽക്കാതെ തന്നെ കിട്ടു പാമ്പിൻ്റെ മധ്യഭാഗത്ത് കടിച്ചു മുറിച്ച് ഇ തിനെ കൊലപ്പെടുത്തി.കാഴ്ച കുറവായത് കൊണ്ട് തന്നെ ശബ്ദം കേട്ട് ആദ്യം ഓടിമാറുകയാണ് ശ്രീകുമാർ ചെയ്തത്. തുടർന്ന് വീടിന്റെ സമീപത്തുള്ളവരെയും കൂട്ടി എത്തിയപ്പോഴാണ് മൂർഖൻ പാമ്പിനെ കിട്ടു കൊലപ്പെടുത്തിയത് മനസിലാക്കുന്നത്.

+ There are no comments
Add yours