മുന്നണി ധാരണ പ്രകാരം യു ഡി എഫിന്റെ തന്നെ പ്രസിഡന്റുമാര്‍ രാജി വച്ച ഒഴിവിലേക്കാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. പാറത്തോട്ടി ല്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയും, കുട്ടിക്കലില്‍ കോണ്‍ഗ്രസ് പ്രതിനിധി യും വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.

പാറത്തോട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പഞ്ചാ യത്തിലെ രണ്ടാം വാര്‍ഡ് പാലപ്രയില്‍ നിന്നുമുള്ള അംഗം ബിനു സജീവിനെ പ്രസിഡ ന്റായി തിരഞ്ഞെടുത്തു. രാവിലെ പതിനൊന്ന് മണി യോടെ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി റസീന മുഹമ്മ ദ് കുഞ്ഞിനെതിരെയായിരുന്നു വിജയം. 19 അംഗ പഞ്ചായത്തില്‍ റസീനക്ക് എട്ടും ബിനുവിന് പത്തും വോട്ട് ലഭിച്ചു.ഇവിടെ ജനപ ക്ഷത്തിലെ ഏക അംഗത്തിന്റെ വോട്ടും എല്‍.ഡി.എഫിനായിരുന്നു.അതേ സമയം വോ ട്ടെടുപ്പിന് വൈകി വന്ന എസ്.ഡി.പി.ഐ അംഗം കെ.യു അലിയാരിന് വോ ട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല.

പതിനൊന്ന് മണിക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് 15 മിനിറ്റ് താമസിച്ചത്തിയതിനാല്‍ ഇല ക്ഷന്‍ ഹാളിലേക്ക് വരണാധികാരി കേറ്റി വിടാഞ്ഞതാണ് കാ രണം.പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ നിന്നുമു ള്ള അംഗമാണ് ബിനു സജീവ്. ഒരു വര്‍ഷത്തേക്കാണ് പ്രസിഡന്റ് സ്ഥാനം.ഇത് ആദ്യ ത വണയാണ് ബിനു സജീ വ് ഗ്രാമപഞ്ചായത്തംഗമാകുന്നത്.

ഉച്ചക്കഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ കെ.പി സുജീലനെ തിരഞ്ഞെടുത്തു. എല്‍.ഡി.എഫിലെ മോന്‍സി ജേ ക്കബിനെ എട്ടിനെതിരെ പ ത്ത് വോട്ടുകള്‍ക്കാണ് സുജീലിന്റെ വിജയം.പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് വെളിച്ചി യാനിയില്‍ നിന്നുമുള്ള അംഗമാണ് സുജിലന്‍. ഉച്ച കഴിഞ്ഞ്‌നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും എസ്.ഡി.പി.ഐ അംഗം വിട്ടു നിന്നു. വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ റ്റി.കെ രാജമ്മ വരണാധികാരിയായിരുന്നു

പഞ്ചായത്തില്‍ യു.ഡി.എഫിലെ മുന്‍ ധാരണപ്രകാരം കേരള കോണ്‍ഗ്രസിലെ ജയാ ജേ ക്കബും കോണ്‍ഗ്രസിലെ ടി.എം ഹനീഫയും രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. ആദ്യ മൂന്ന് വര്‍ഷം കേരള കോണ്‍ഗ്രസ് ഭരിച്ച പഞ്ചാ യത്തില്‍ ഇനിയുള്ള രണ്ട് വര്‍ഷം കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനം ഇക്കാലയളവില്‍ കേരള കോണ്‍ഗ്രസിനാണ്.

കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ്‌തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസി ലെ ജെസി ജോസഫ് വിജയിച്ചു. എതിര്‍ സ്ഥാനര്‍ത്ഥിയെ നിര്‍ ത്താതിരുന്നതിനെ തുടര്‍ന്ന് ഏകപക്ഷീയമായാണ് ഇവിടെ ജെസി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം വാര്‍ഡ് പ്ലാപ്പള്ളിയില്‍ നിന്നുമുള്ള പഞ്ചാ യത്തംഗമായ ഇവര്‍ മുന്‍ വൈസ് പ്രസിഡന്റ് കൂടി യാണ്. ഒമ്പതാം വാര്‍ഡ് ഏന്തയാര്‍ ടൗണിലെ പഞ്ചായത്തംഗമായ കോണ്‍ഗ്രസിലെ കെ. ആര്‍ രാജി യാണ് ഇവിടെ വൈസ് പ്രസിഡന്റ് .