എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ മിടുക്കികളെ അനുമോദിച്ചു എംഎൽഎ

Estimated read time 0 min read

അകാലത്തിൽ നിര്യാതനായ നാസറുദ്ദീന്റെയും, ഷിനിയുടെയും മക്കളായ ഫസ്ന നാസറുദ്ദീൻ പ്ലസ് ടു പരീക്ഷയിലും, ഫാത്തിമ നാസറുദ്ദീൻ എസ്എസ്എൽസി പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ഫാത്തിമ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലും, സഫ്ന കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിലും ആണ് പഠിച്ചിരുന്നത്. ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് മികച്ച വിജയം നേടിയ ഈ മിടുക്കികളെ പാറത്തോട് ചിറയിലുള്ള അവരുടെ വീട്ടിലെത്തിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അനുമോദിച്ചത്.

മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് എംഎൽഎയുടെ പ്രതിഭാ പുരസ്കാരം സമ്മാനിക്കുമെന്നും എംഎൽഎ അറിയിച്ചു

You May Also Like

More From Author

+ There are no comments

Add yours