റാങ്ക് നേട്ടങ്ങളുടെ പൊൻ തിളക്കത്തിൽ പെരുവന്താനം സെന്റ് ആന്റണിസ് കോളേജ്

Estimated read time 0 min read

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ ബി.എസ്.സി സൈബർ ഫോറൻസിക്കിനു 100% വിജയം ഉൾപ്പെടെ ബി.ബി.എ, ബി. സി.എ, ബി. എസ്.സി, സൈബർ ഫോറൻസിക്, ബി.എസ്.സി ഫാഷൻ ഡിസൈനിംഗ് എന്നീ ഡിഗ്രി പ്രോഗ്രാമുകൾക്ക് തിളക്കമുള്ള വിജയത്തോടൊപ്പം റാങ്ക് നേട്ടങ്ങൾ കൈ വരിക്കുവാനായി. ബി.എസ്.സി സൈബർ ഫോറൻസിക് വിഭാഗത്തിൽനിന്ന് അക്സ മരിയ ജോൺസ്, അഞ്ജന അജയ്, ബി.സി.എ വിഭാഗത്തിൽനിന്ന് ഗൗരികൃഷ്ണ കെ.എസ്., ബീ.ബി.എ വിഭാഗത്തിൽനിന്ന് ഷെഫീന ഷെഫീഖ്, ഫാഷൻ ഡിസൈനിംഗ് വിഭാഗത്തിൽനിന്ന് ശിവപ്രിയ പ്രസാദ് തുടങ്ങിയവരാണ് റാങ്കിന് അര്‍ഹ രായത്. യഥാക്രമം 6, 7,8, 8, 9 റാങ്കുകളാണ് നേടാനായത്.

തുടർച്ചയായ റാങ്ക് നേട്ടങ്ങൾ നേടുവാനായത് അധ്യാപകരുടെയും, വിദ്യാർത്ഥികളെയും,രക്ഷകർത്താക്കളുടെയും കൂട്ടായ ശ്രമങ്ങൾ ആണെന്നും, അധ്യയന രീതി യിൽ കോളേജ് അവതരിപ്പിച്ച ഔട്ട് കം ബേയിസ് എഡ്യൂക്കേഷൻ സംവിധാനമാണെന്ന് കോളേജ് ചെയർമാൻ ബെന്നി തോമസ്‌ വ്യക്തമാക്കി. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയുടെ അധ്യക്ഷതയില്‍ ചേർന്ന അനുമോദനയോഗത്തില്‍ ചെയർമാൻ ബെന്നി തോമസ്, സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌ വൈസ് പ്രിന്‍സിപ്പല്‍മാരായ സുപർണ്ണ രാജു, ബോബി കെ മാത്യു, രതീഷ് പി ആർ, റസ്നിമോള്‍ ഇ എ, സൂപ്രണ്ട് ജസ്റ്റിൻ ജോസ്, ജിന്റുമോള്‍ ജോണ്‍, അക്ഷയ് മോഹൻദാസ്, ക്രിസ്റ്റി ജോസ്, റിന്റാമോള്‍ മാത്യു ഷാന്റിമോള്‍ എസ്, ബിബിന്‍ പയസ്, പി റ്റി എ പ്രസിഡന്റ്‌ ജോർജ് കൂരമറ്റം തുടങ്ങിയവർ സംസാരിച്ചു.

കോളേജ് മാനേജ്മെന്റും, പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അധ്യാപകരും നൽകിയ മികച്ച പ്രോത്സാഹനവും, പിന്തുണയും, വ്യത്യസ്ത അധ്യായന രീതികളുമാണ് റാങ്ക് നേട്ടങ്ങൾ കൈവരിക്കാനായതെന്ന് റാങ്ക് ജേതാക്കളായ അക്സ മരിയ ജോൺസ്, അഞ്ജന അജയ്, ഗൗരികൃഷ്ണ കെ.എസ്.,ഷെഫീന ഷെഫീഖ്, ശിവപ്രിയ പ്രസാദ് എന്നിവര്‍ വ്യക്തമാക്കി. ജൂൺ 12ന് എക്സലൻസ് ഡേ സംഘടിപ്പിക്കുന്നുണ്ടെന്നും, റാങ്ക് ജേതാക്കൾക്കും, ഡിപ്പാർട്ട്മെന്റുകള്‍ക്കും പുരസ്കാരങ്ങൾ നൽകുമെന്നും ചെയർമാൻ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours