മഴയും ഗതാഗതക്കുരുക്കും: കാഞ്ഞിരപ്പള്ളിയിലെത്തിയവർ കുരുങ്ങിയത് മണിക്കൂറോളം

Estimated read time 1 min read

മഴയും ഗതാഗതക്കുരുക്കും ഒരുമിച്ചെത്തിയത്തോടെ കാഞ്ഞിരപ്പള്ളിയിലെത്തിയവർ കുരുങ്ങിയത് മണിക്കൂറോളം. രാവിലെ മഴയ്ക്കൊപ്പം തുടങ്ങിയ ഗതാഗത ക്കുരുക്ക് മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഉച്ചയ്ക്ക് മഴയ്ക്ക് ചെറിയ ശമനമുണ്ടായെങ്കിലും ഗതാഗതക്കുരുക്കിന് ഒരു ശമനമുണ്ടായില്ല. കുരിശുങ്കല്‍ ജം ഗ്ഷ ന്‍, പുത്തനങ്ങാടി റോഡ്, ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍, പേട്ടക്കവല എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. പോലീസും പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ യുള്ളവർ ഈ കുരുക്കിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കുരുക്ക് അഴിക്കാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ജനറൽ ആശുപത്രിയിലെയടക്കം നിരവധി ആബുംലൻസുകളാണ് കുരുക്കിൽപ്പെടുന്നത്. ഹോം ഗാര്‍ഡുകളും താത്ക്കാലികമായി നിയമിച്ചിട്ടുള്ള പോലീസും പാ ടുപെട്ടാണ് കുരുക്കഴിക്കുന്നത്.ദേശീയപാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇന്നലെ ടൗണിൽ കാർ അലക്ഷ്യമായി പാർക്ക് ചെയ്തിനെ തുടർന്ന് മണിക്കൂറുകളോളമാണ് ഗതാഗതം കുരുങ്ങിയത്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്നവർ ടൗണിന്‍റെ ഇരുവ ശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ദേശീയ പാതയിലെ രണ്ടു വരി ഗതാഗതം പോലും കൃത്യമായി നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാത 183ൽ പേട്ടക്കവല മുതൽ കുരിശുങ്കൽ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വലതു വശത്ത് മാത്രമാണ് പാർക്കിംഗിന് അനുവദിച്ചിട്ടുള്ളത്. എന്നാൽ, നിയമങ്ങൾ പാലിക്കാ തെ ടൗണിലെത്തുന്നവർ റോഡിന്‍റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യും. വരും ദിവസങ്ങളിലും ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.

You May Also Like

More From Author

+ There are no comments

Add yours