പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനൊരുങ്ങി പി.സി ജോർ ജ്.മത്സരിക്കാതെ എൻ ഡി എയ്ക്ക് പിന്തുണ നൽകുക വഴി പി.സി ലക്ഷ്യമിടുന്നത് മുന്ന ണി പ്രവേശനവും,സ്ഥാനമാനങ്ങളുമാണ്.
ഇടതു വലതു മുന്നണികളിൽ പ്രവേശനം ലഭിക്കാതായതോടെ പി സി ജോർജ് എം.എൽ എ. എൻ ഡി എ യുമായി അടുക്കുന്നു.പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് പി.സി ജോർജിന്റെ നീക്കമെന്നാണ് സൂചന. ഇതു വഴി മുന്നണി പ്രവേശനത്തിനൊപ്പം മറ്റ് സ്ഥാനമാനങ്ങളുമാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.എൻ ഡി എ നേതൃത്വവുമായി ഇക്കാര്യം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായും വിവരമുണ്ട്.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ ചേർന്ന പാർട്ടിയുടെ പൂഞ്ഞാർ നിയോജക മണ്ഡല തല നേതൃയോഗത്തിലും ഈ വിഷയം ചർച്ച ചെയ്തിരുന്നതായാണ് വിവരം. ചൊവ്വാ ഴ്ച പാർട്ടിയുടെ സംസ്ഥാന കമ്മറ്റി കോട്ടയം CSI റിട്രീറ്റ് സെന്ററിൽ ചേരുന്നുണ്ട്.  സംസ്ഥാന ഭാരവാഹികൾ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,പോഷക സംഘടന സംസ്ഥാന പ്രസിഡന്റുമാർ,ജില്ലാ പ്രസിഡന്റുമാർ,ജില്ലാ ചാർജ് സെക്രട്ടറിമാർ,ജില്ലാ ഭാരവാഹികൾ,നിയോജക മണ്ഡലം പ്രസിഡന്റുമാർ എന്നിവരെയാണ് സംസ്ഥാന കമ്മറ്റി യോഗത്തിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
ഈ യോഗത്തെ തുടർന്ന് എൻ ഡി എ സഹകരണം സംബന്ധിച്ച് ഒദ്യോഗിക പ്രഖ്യാപന മുണ്ടാകുമെന്നാണ് വിവരം. നേരത്തെ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് അറിയിച്ച പി.സി പിന്നിട് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു.യു ഡി എഫ് പ്രവേശനം സംബന്ധിച്ച നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു പി സി യുടെ  പിന്മാറാനുള്ള തീരുമാനം. എന്നാൽ രമേശ് ചെന്നിത്തലയുടെ ആശീർവാദത്തോടെ നടന്ന മുന്നണി പ്രവേശന നീക്കം  ഉമ്മൻ ചാണ്ടിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടതോടെ ജോർജ് ത്രിശങ്കുവിലായി.
ഇടതു വലതു മുന്നണിയിലേക്ക് ഇനി ഒരു സാധ്യതയില്ലന്ന് മനസിലാക്കിയതോടെയാണ്
എൻ ഡി എ യുമായി അടുക്കുവാൻ ജോർജ് തീരുമാനിച്ചതെന്നാണ് സൂചന. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ അത്ര പന്തിയാകില്ല എന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്.