പഴയിടം സെന്‍റ് മൈക്കിൾസ് പള്ളിയിൽ തിരുനാൾ ഇടവക മധ്യസ്ഥരുടെ തിരുനാൾ 30 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലങ്കുന്നേൽ അറിയിച്ചു. 30ന് ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാനയുടെ ആരാധന, വൈകുന്നേരം നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന. 31ന് വൈ കുന്നേരം 4.30ന് വിശുദ്ധ കുർബാന, തുടർന്ന് പരേതാനുസ്മരണം, നേർച്ച വിതരണം. ഫെബ്രുവരി ഒന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വാഹന വെ ഞ്ചരിപ്പ്, വൈകുന്നേരം ആറിന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് കഴുന്നു പ്രദക്ഷിണം പള്ളിയിലെത്തു, 6.30ന് പഴയിടം പന്തലിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് ആകാ ശ വിസ്മയം. രണ്ടിന് രാവിലെ 6.30നും 10നും വിശുദ്ധ കുർബാന, 12ന് പ്രദക്ഷിണം, വൈകുന്നേരം 6.30ന് കലാസന്ധ്യ.


+ There are no comments
Add yours