കപ്പാട് മാർ സ്ലീവാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ബെനദിക്തോസിന്‍റെയും തിരുനാൾ 31 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്ന് വികാരി ഫാ. ആന്‍റണി മണിയങ്ങാട്ട് അറിയിച്ചു. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, തുടർന്ന് സെമി ത്തേരി സന്ദർശനം, പ്രാർഥന.

ഫെബ്രുവരി ഒന്നിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം ആറിന് വിവിധ കൂട്ടായ്മകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം ബേദ്‌ലഹേം കപ്പേ ളയിൽ എത്തിച്ചേരും, തുടർന്ന് പള്ളിയിലേയ്ക്ക് പ്രദക്ഷിണം, രാത്രി 7.30ന് ആകാശവിസ്മയം. രണ്ടിന് രാവിലെ 5.30നും എട്ടിനും വൈകുന്നേരം 4.30നും വിശുദ്ധ കു ർബാന, 6.15ന് പ്രദക്ഷിണം, രാത്രി 7.15ന് ശിങ്കാരിമേളം, 7.30ന് ഗാനമേള

+ There are no comments
Add yours