രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ 77 മത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ ഗാ ന്ധി ചിത്രത്തിൽ പുഷ്പാർച്ച നടത്തി ആചരിച്ചു. ഗാന്ധിജിയേയും ഗാന്ധിയൻ ആദർശങ്ങളും തമസ്ക്കരിക്കാനുള്ള പരിശ്രമത്തിലാണ് ഫാസിറ്റ് ശക്തികൾ നയിക്കു ന്ന ഭരണകൂടങ്ങൾ. ഇന്തൃയും ഇൻഡൃൻ നാഷണൽ കോൺഗ്രസും ഉള്ള കാലത്തോളം ജനമനസുകളിൽ നിന്നും ഗാന്ധിജിയെ മായ്ക്കാൻ ദേശവിരുദ്ധ ശക്തികൾക്ക് കഴിയില്ലെന്നും മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. മണ്ഡലം സെക്രട്ടറിമാരായ പി.ജി.ജയചന്ദ്രൻ, സജി തോമസ്, സൂരജ്ദാ സ്, സാബു.ബി.നായർ, എസ്.ടി.ജോസഫ്, ഇ.ജെ.ഫിലിപ്പ്,ഗാന്ധിദർശൻ വേദി സെക്രട്ടറി കെ.രാജേന്ദ്രനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours