കാഞ്ഞിരപ്പള്ളി : പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് നവംബര്‍ മാസം 3-ാം തീയതി നടക്കുന്ന ഇലക്ഷനോട് അനുബന്ധിച്ച് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട്  യു.ഡി.എഫ്. ഭരണസമിതി ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ അംഗീകരിച്ചു. വോട്ട് ചെയ്യുന്നതിനാവശ്യമായ രേഖകള്‍ കൈവശം ഇല്ലാതെ വരുന്നവരെ തടയുന്നതി നും, സമാധാനപരമായ ഇലക്ഷന്‍ നടത്തുന്നതിനും ആവശ്യമായ പോലീസ് സംരക്ഷണം നല്‍കണമെന്ന് ബഹു. കേരളാ ഹൈക്കോടതി ഉത്തരവിട്ടു.