യേ​​ശു​​വി​​ന്‍റെ രാ​​ജ​​കീ​​യ ജ​​റു​​സ​​ലേം പ്ര​​വേ​​ശ​​ന​​ത്തെ അ​​നു​​സ്മ​​രി​​ച്ച് കു​​രു​​ത്തോ​​ല​​ക​​ൾ കൈ​​യി​​ലേ​​ന്തി ദേ​​വാ​​ല​​യ വാ​​തി​​ലി​​ലേ​​ക്ക് വി​​ശ്വാ​​സി​​ക​​ൾ പ്ര​​ദ​​ക്ഷി​​ണം ന​​ട​​ത്തു​​ന്ന സു​​ദി​​നം. ആ​​ശി​​ർ​​വ​​ദി​​ച്ച കു​​രു​​ത്തോ​​ല​​ക​​ൾ ര​​ക്ഷ​​യു​​ടെ അ​​ട​​യാ​​ള​​മാ​​യി വി​​ശ്വാ​​സി​​ക​​ൾ പാ​​വ​​ന​​മാ​​യി പ്ര​​തി​​ഷ്ഠി​​ക്കും. ര​​ണ്ടാ​​യി​​രം വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ൻ​​പ് ജ​​നം രാ​​ജാ​​ധി​​രാ​​ജ​​നെ ഒ​​ലി​​വു​​ചി​​ല്ല​​ക​​ളും ഈ​​ന്ത​​പ്പ​​ന​​യോ​​ല​​ക​​ളും വ​​സ്ത്ര​​ങ്ങ​​ളും വീ​​ശി ഓ​​ശാ​​ന, ഓ​​ശാ​​ന ദാ​​വീ​​ദി​​ന്‍റെ പു​​ത്ര​​ന് ഓ​​ശാ​​ന എ​​ന്ന് ഉ​​ദ്ഘോ​​ഷി​​ച്ച് ക​​ഴു​​ത​​ക്കു​​ട്ടി​​യു​​ടെ പു​​റ​​ത്ത് ജ​​റു​​സ​​ലേം ന​​ഗ​​ര​​വീ​​ഥി​​യി​​ലൂ​​ടെ പൗ​​രാ​​ണി​​ക ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ സു​​വ​​ർ​​ണ​​ക​​വാ​​ട​​ത്തി​​ലേ​​ക്ക് ആ​​ന​​യി​​ച്ച​​തി​​ന്‍റെ സ്മ​​ര​​ണ​​ദി​​നം.
യേ​​ശു​​വി​​നെ ജ​​റു​​സ​​ലേ​​മി​​ൽ ത​​ടി​​ച്ചു​​കൂ​​ടി​​യ ജ​​നാ​​വ​​ലി ആ​​ദ​​രി​​ച്ചാ​​ന​​യി​​ച്ച​​തി​​ന്‍റെ സ്മ​​ര​​ണ​​ദി​​നം പാം ​​സ​​ണ്‍​ഡേ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്നു. യേ​​ശു​​വും ശി​​ഷ്യ​ന്മാ​​രും ജ​​റു​​സ​​ലേ​​മി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ആ​​ബാ​​ല​​വൃ​​ദ്ധം ജ​​നം ഓ​​ശാ​​ന എ​​ന്ന് വി​​ളി​​ച്ചു ഉ​​ച്ച​​ത്തി​​ൽ വി​​ളി​​ച്ചു പ​​റ​​ഞ്ഞ​​തി​​ന്‍റെ അ​​നു​​സ്മ​​ര​​ണ​​മാ​​ണ് ഓ​​ശാ​​ന ഞാ​​യ​​ർ. ഓ​​ശാ​​ന എ​​ന്നാ​​ൽ ക​​ർ​​ത്താ​​വേ ഞ​​ങ്ങ​​ളെ ര​​ക്ഷി​​ക്ക​​ണ​​മേ എ​​ന്നാ​​ണ് അ​​ർ​​ത്ഥം. ഇ​​ളം തെ​​ങ്ങോ​​ല​​ച്ചി​​ല്ല​​ക​​ൾ വെ​​ട്ടി​​യൊ​​രു​​ക്കി ഇ​​ന്നു ഓ​​ശാ​​ന​​യി​​ലേ​​ക്ക് ദേ​​വാ​​ല​​യ​​ങ്ങ​​ൾ ഒ​​രു​​ങ്ങും. ഓ​​ശാ​​ന​​പ്പെ​​രു​​ന്നാ​​ളോ​​ടെ വി​​ശു​​ദ്ധ വാ​​ര​​ത്തി​​ലേ​​ക്കും വ​​ലി​​യ​​നോ​​ന്പി​​ന്‍റെ അ​​വ​​സാ​​ന വാ​​ര​​ത്തി​​ലേ​​ക്കും പ്ര​​വേ​​ശി​​ക്കു​​ക​​യാ​​ണ്. കു​​രു​​ത്തോ​​ല​​യു​​ടെ അ​​ഗ്രം കു​​രി​​ശാ​​കൃ​​തി​​യി​​ൽ പ​​തി​​ച്ചാ​​ണ് വ്യാ​​ഴാ​​ഴ്ച രാ​​ത്രി പെ​​സ​​ഹ അ​​പ്പം പു​​ഴു​​ങ്ങു​​ന്ന​​തും പാ​​ൽ ത​​യാ​​റാ​​ക്കു​​ന്ന​​തും. ദുഃ​​ഖ​​വെ​​ള്ളി, ദുഃ​​ഖ​​ശ​​നി പു​​ണ്യ​​ദി​​ന സ്മ​​ര​​ണ അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഈ​​സ്റ്റ​​ർ ഞാ​​യ​​ർ​​വ​​രെ നീ​​ളു​​ന്ന വി​​ശു​​ദ്ധ വാ​​ര​​ത്തി​​ലേ​​ക്കു വി​​ശ്വാ​​സി​​ക​​ൾ ഹൃ​​ദ​​യ​​വാ​​തി​​ലു​​ക​​ൾ തു​​റ​​ക്കു​​ക​​യാ​​ണ്.

ഓശാന പെരുന്നാളോടെ വിശുദ്ധ വാരാചരണത്തിനും തുടക്കമായി. ഓശാന ഞായറോട് അനുബന്ധിച്ച് കുരുത്തോല വിതരണവും പ്രദക്ഷിണവും ദേവാലയത്തില്‍ നടന്നു. വിശു ദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. 

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് കാഞ്ഞിരപ്പള്ളി രൂപ താദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.യേശുവി ന്റെ അന്ത്യ അത്തഴത്തെ അനുസ്മരിച്ച് വ്യഴാഴ്ച ദേവാലയങ്ങളില്‍ അപ്പം മുറിക്കലും കല്‍ക്കഴുക ല്‍ ശുശ്രൂഷയും നടക്കും. കുരിശ് മരണത്തെ അനുസ്മരിക്കുന്ന ദു:ഖ വെള്ളിയാഴ്ച കുരി ശിന്റെ വഴി പ്രാര്‍ത്ഥനകള്‍ നടക്കും. ശനിയാഴ്ച പുത്തന്‍തീയ് ,പുത്തന്‍വെള്ളം വെഞ്ച രിപ് തുടങ്ങിയ ചടങ്ങുകളും ഞായറാഴ്ച ഉയിര്‍പ്പ് തിരുനാളും ആഘോഷിക്കും.