പാലക്കാട് ട്രിനിറ്റി ഗോൾഡ് ജ്വല്ലറി ഉടമ സ്വർണ്ണ തൊഴിലാളി സമൂഹത്തെയും സ്വർണ്ണ തൊഴിലിനെയും പരസ്യത്തിലൂടെ അധിക്ഷേപിച്ചതിനെതിരെ ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയന്റെ കോട്ടയം ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽകോട്ടയം ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധമാർച്ചും, ധർണയും നടത്തി.തട്ടാന്മാർ കള്ളന്മാരാണെന്നും, ചെമ്പ് തട്ടാനെന്നും വിളിച്ച് അവഹേളിച്ച ജ്വലറിയ്‌ക്കെതിരെ നിയമ നടപടി ആവശ്യ പെട്ടാണ് മാർച്ചും, ധർണയും നടത്തിയത്.ജ്വലറിയുടെ ലൈസൻസ് കട്ട് ചെയ്യുക,  ജാ തി അധിക്ഷേപത്തിനെതിരെ കേസെടുക്കുക എന്ന ആവശ്യവും യൂണിയൻ ഉന്നയി ച്ചു.
ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻജില്ലാ പ്രസിഡന്റ് സെൽവരാജ് അധ്യക്ഷത വഹിച്ച ധർണ ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസി ഡണ്ട് ഇ.എൻ.രാജപ്പൻ ഉത്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി കെ. ബി.കണ്ണൻ, ജില്ലാ ട്ര ഷറർ എം.എ സുനിൽകുമാർ, വൈസ് പ്രസിഡന്റ് അനിൽ കുമാർ ജില്ലാ ജോയിന്റ സെക്രട്ടറി കെ.എസ് സന്തോഷ്‌, വിശ്വകർമ്മ കലാസമിതി പ്രസിഡന്റ് രവീന്ദ്രനാഥ്‌ വാകത്താനം, തമിഴ് വിശ്വകർമസമാജം കോട്ടയം പ്രതിനിധി പ്രഭു കുമാർ, യൂണിയൻ കോട്ടയം താലൂക്ക് സെക്രട്ടറി കെ ബി രാജീവ്,വൈസ് പ്രസിഡന്റ് ജയകുമാർ S, ജോ: സെക്രട്ടറി മധു രാജ്,കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡണ്ട് Lകുമാർ, താലൂക്ക് സെക്രട്ട റി ജി സാബു, ട്രഷറർ അനിൽ എരുമേലി , ചങ്ങനാശ്ശേരി താലൂക്ക് വൈസ് പ്രസിഡ ന്റ് രാധാകൃഷ്ണൻ, ട്രഷറർ ശിവകുമാർ എന്നിവർ സംസാരിച്ചു.