പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.

സിറ്റിംഗ് എംപിയും പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആൻറണി പത്തനംതിട്ട കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ ത്തനംതിട്ട ജില്ലാ കളക്ടറും വരണാധികാരിയു ആയ പ്രേം കൃഷ്ണൻ എസ് ഐ.എ.എസ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻറണി നാമനിർദ്ദേശപത്രിക കൈമാറിയ ത്.

മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ, ശിവദാസൻ നായർ മുൻ എം എൽഎ, ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, മുസ്ലിം ലീഗ് നേതാവ് കെ ഇ അബ്ദുൾ റഹ്മാൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഒപ്പമുണ്ടായിരു ന്നു